Breaking News

Trending right now:
Description
 
Mar 01, 2016

സാംസംഗ്‌ സൂപ്പര്‍ അള്‍ട്രാ എച്ച്‌ഡി 2016 മോഡല്‍ വിപണിയില്‍

image കൊച്ചി: സാംസംഗ്‌ ഇലക്ട്രോണക്‌സിന്റെ ഏറ്റവും പുതിയ 2016 മോഡല്‍ സൂപ്പര്‍ അള്‍ട്രാ ഹൈ ഡെഫിനിഷന്‍ ടിവി വിപണിയിലെത്തി. സാംസംഗ്‌ സൗത്ത്‌ വെസ്റ്റ്‌ ഏഷ്യ ഫോറത്തിലാണ്‌ സാംസംഗിന്റെ ഈ പുതിയ ശ്രേണിയിലുള്ള ടിവികള്‍ അവതരിപ്പിച്ചത്‌.

അതുല്യമായ ദൃശ്യ മികവ്‌ വാഗ്‌ദാനം ചെയ്യുന്ന സാംസംഗ്‌ സൂപ്പര്‍ അള്‍ട്രാ എച്ച്‌ഡി ടിവിയില്‍ ക്വാണ്ടം ഡോട്ട്‌ ഡിസ്‌പ്ലേ സാങ്കേതികതയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. കൂടാതെ നൂതനമായ അള്‍ട്രാ ബ്ലാക്ക്‌ ടെക്‌നോളജി, കുറഞ്ഞ ഗ്ലെയറും മികച്ച ദൃശ്യ ഗുണനിലവാരവും ഉറപ്പുനല്‍ക്കുന്നു.

ടൈസന്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗിന്റെ പുതിയ 2016 മോഡല്‍ സൂപ്പര്‍ അള്‍ട്രാ ഹൈ ഡെഫിനിഷന്‍ ടിവി ലോകത്തിലെ തന്നെ ആദ്യത്തെ ബെസല്‍- ലെസ്സ്‌ കേര്‍വ്‌ഡ്‌ ടിവിയാണ്‌.