Breaking News

Trending right now:
Description
 
Mar 01, 2016

സംസ്‌കൃതി മെല്‍ബണിന്റെ രണ്ടാമത്‌ സാംസ്‌കാരിക പരിപാടി

ജോസ്‌ എം. ജോര്‍ജ്‌
image സംസ്‌കൃതി മെല്‍ബണിന്റെ നേതൃത്വത്തില്‍ രണ്ടാമത്‌ സംസ്‌കാരിക പരിപാടി മെല്‍ബണ്‍ ഹാംപ്‌റ്റണ്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു. ഗോപിനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോര്‍ജ്‌ തോമസ്‌ മുഖ്യാതിഥിയായിരുന്നു.

അന്തരിച്ച സാഹിത്യകാരന്മാരായ ഒഎന്‍വി കുറുപ്പ്‌, അക്‌ബര്‍ കക്കട്ടില്‍ എന്നിവരെ അനുസ്‌മരിച്ച്‌ രാകേഷ്‌ പ്രശംഗിച്ചു.

ആഹാരവും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച്‌ ശരത്‌ സംസാരിച്ചു. തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയില്‍ ജോര്‍ജ്‌ തോമസ്‌, പ്രസാദ്‌ ഫിലിപ്പ്‌, റിതേഷ്‌, റജികുമാര്‍, നാരായണ്‍ വാസുദേവന്‍, ദിനേശ്‌ കര്‍ത്താ, വിനീത്‌, വിവേക്‌, അനൂപ്‌, ഡോ. ഗോപി, ഹണി നായര്‍, ദേവി നായര്‍, സ്‌മിത എന്നിവര്‍ പങ്കെടുത്തു.

സതീശന്‍ സ്വാഗതവും വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.