Breaking News

Trending right now:
Description
 
Feb 29, 2016

ലോകത്തിലെ വലിയപുരസ്‌കാരം ഗോള്‍ഡന്‍ റീല്‍ റസൂല്‍ പൂക്കുട്ടിക്ക്‌

image സിനിമാ ശബ്ദരംഗത്തു ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമായ ഗോള്‍ഡന്‍ റീല്‍ റസൂല്‍ പൂക്കുട്ടിക്ക്‌ ലഭിച്ചു. ഈ ബഹുമതി നേടുന്ന ആദ്യ ഏഷ്യക്കാരനാണ്‌ ഇദ്ദേഹം. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന്‌ ഇരയായി മരിച്ച നിര്‍ഭയയുടെ കഥ പറഞ്ഞ ഇന്ത്യാസ്‌ ഡോട്ടറിലെ ശബ്ദമിശ്രണത്തിനാണ്‌ ഡോക്കുമെന്ററി ശബ്ദമിശ്രണ വിഭാഗത്തിനുള്ള പുരസ്‌കാരം ലഭിച്ചത്‌. കൊല്ലം അഞ്ചല്‍ വിളക്കുപാറ സ്വദേശിയാണ്‌. അണ്‍ഫ്രീഡം എന്ന ചിത്രത്തിനും റസൂലിനു നോമിനേഷന്‍ ലഭിച്ചിരുന്നു. ഗോള്‍ഡന്‍ റീലിനു രണ്ടു നോമിനേഷനുകള്‍ ലഭിക്കുകയെന്നതും അപൂര്‍വമാണ്‌. എന്നാല്‍, ഈ രണ്ടു ഡോക്യുമെന്ററികളും ഇന്ത്യയില്‍ നിരോധിച്ചവയാണ്‌. അണ്‍ഫ്രീഡത്തിലെ പ്രമേയം സ്വവര്‍ഗാനുരാഗമാണ്‌. റോര്‍ എന്ന ഹിന്ദിചിത്രം കഴഞ്ഞവര്‍ഷം റസൂല്‍ പൂക്കുട്ടിക്ക്‌ ഗോള്‍ഡന്‍ നോമിനേഷന്‍ നേടിക്കൊടുത്തിരുന്നു. സ്‌ ലം ഡോഗ്‌ മില്യനര്‍ എന്ന ചിത്രത്തിനു 2009-ല്‍ ഓസ്‌കര്‍, ബാഫ്‌റ്റ പുരസ്‌കാരങ്ങളും റസൂലിനു ലഭിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ റസൂല്‍ സിനിമാ രംഗത്ത്‌ സജീവമാകുകയായിരുന്നു.