Breaking News

Trending right now:
Description
 
Feb 29, 2016

സ്‌പോട്ട്‌ലൈറ്റിന്‌ ഓസ്‌കര്‍; ലിയോനാര്‍ഡോ ഡികാപ്രിയോ മികച്ച നടന്‍

image എണ്‍പത്തിയെട്ടാമത്‌ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. അമേരിക്കന്‍ സംവിധായകന്‍ ടോം മെക്കാര്‍ത്തിയുടെ `സ്‌പോട്ട്‌ലൈറ്റ്‌' മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ സ്വന്തമാക്കി. `ദി റെവെനന്റ്‌'എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലിയോനാര്‍ഡോ ഡികാപ്രിയോയാണ്‌ മികച്ച അഭിനേതാവ്‌. `റൂം'ലെ അഭിനയത്തിലൂടെ ബ്രി ലാര്‍സന്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.  ഓസ്‌ട്രേലിയന്‍ സംവിധായകന്‍ ജോര്‍ജ്‌ മില്ലര്‍ സംവിധാനം നിര്‍വഹിച്ച മാഡ്‌മാക്‌സ്‌ ഫ്യൂറി റോഡ്‌ ആറു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. വസ്‌ത്രാലങ്കാരം, കലാസംവിധാനം, മേയ്‌ക്ക്‌ അപ്പ്‌, എഡിറ്റിംഗ്‌, ശബ്‌ദ എഡിറ്റിംഗ്‌, ശബ്‌ദമിശ്രണം എന്നീ പുരസ്‌കാരങ്ങളാണ്‌ `മാഡ്‌മാക്‌സിനെ'തേടിയെത്തിയത്‌. ദി റെവെനന്റിന്റെ സംവിധായകന്‍ അലെസാന്‍ന്ദ്രോ ഇനാരിറ്റുവാണ്‌ മികച്ച സംവിധായകന്‍. ഇമ്മാനുവല്‍ ലുബേസ്‌കിയാണ്‌ (ദി റെവെനന്റ്‌) മികച്ച ഛായാഗ്രാഹകനുള്ള ഓസ്‌കര്‍ നേടിയത്‌. ലുബേസ്‌കിയുടെ തുടര്‍ച്ചയായ മൂന്നാം ഓസ്‌കര്‍ പുരസ്‌കാരമാണിത്‌. `ബ്രിഡ്‌ജ്‌ ഓഫ്‌ സ്‌പൈസ്‌' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള ഓസ്‌കറിന്‌ മാര്‍ക്ക്‌ റൈലന്‍സ്‌ തെരഞ്ഞെടുക്കപ്പെട്ടു. ദി ഡാനിഷ്‌ ഗേളിലെ അഭിനയത്തിലൂടെ അലീഷ്യ വികാന്‍ഡര്‍ മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ കരസ്ഥമാക്കി. പീറ്റ്‌ ഡോക്‌ടര്‍, യോനാസ്‌ റിവേര എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്‌ത `ഇന്‍സൈഡ്‌ ഔട്ട്‌' ആണ്‌ മികച്ച ആനിമേഷന്‍ ചിത്രം.