Breaking News

Trending right now:
Description
 
Feb 27, 2016

മഞ്ച്‌ പോഷകസംഘടനകള്‍ പുന:സംഘടിപ്പിച്ചു

ജോസഫ്‌ ആന്റണി (ജിന്‍സ്‌)
image
ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി (മഞ്ച്‌) പോഷകസംഘടനകള്‍ പുന:സംഘടിപ്പിച്ചു. മഞ്ചിന്റെ വിമന്‍സ്‌ ഫോറം കോ ഓര്‍ഡിനേറ്ററായി മരിയ തോട്ടുകടവിലിനേയും കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായി ഷൈനി രാജുവിനെയും തെരഞ്ഞെടുത്തു. ഫ്രാന്‍സിസ്‌ തടത്തിലാണ്‌ (ഉണ്ണി) മീഡിയ കോ ഓര്‍ഡിനേറ്റര്‍. യൂത്ത്‌ കമ്മിറ്റി കോ ഓര്‍ഡിനേറ്ററായി ജോസഫ്‌ ആന്റണി (ജിന്‍സ്‌)യെയും ചാരിറ്റി സര്‍വീസ്‌ കോ ഓര്‍ഡിനേറ്ററായി മനോജ്‌ വട്ടപ്പിള്ളിലിനെയും തെരഞ്ഞെടുത്തു. മാസ്‌ മീഡിയ-സോഷ്യല്‍ മീഡിയയുടെ അധിക ചുമതലയും ഫ്രാന്‍സിസ്‌ തടത്തിലിനായിരിക്കും. ജോസഫ്‌ ആന്റണിയായിരിക്കും വൈസ്‌ കോ ഓര്‍ഡിനേറ്റര്‍. യൂത്ത്‌്‌ കമ്മിറ്റിയിലെ അസിസ്‌റ്റന്റ്‌ കോ ഓര്‍ഡിനേറ്ററായി ജസ്‌റ്റിന്‍ ഫിലിപ്പിനേയും തെരഞ്ഞെടുത്തു.

മഞ്ച്‌ മുന്‍പ്രസിഡന്റ്‌ ഷാജി വര്‍ഗീസിനെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാനായി നിയമിച്ചു. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി അംഗങ്ങള്‍: ജോസ്‌ കെ. ജോയി, ഉമ്മന്‍ ചാക്കോ, രാജു കെ. ജോയി, ഫ്രാന്‍സിസ്‌ തടത്തില്‍, ഗിരീഷ്‌ നായര്‍, മാധവന്‍ ബി നായര്‍, ജയിംസ്‌ കെ. ജോയി, സജിമോന്‍ ആന്റണി.

ഭരണസമിതി പ്രസിഡന്റായി സജിമോന്‍ ആന്റണിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. ഉമ്മന്‍ ചാക്കോ (അനില്‍) - വൈസ്‌ പ്രസിഡന്റ്‌, ഡോ. സുജ ജോസ്‌ - സെക്രട്ടറി, രഞ്‌ജിത്‌ പിള്ള - ജോയിന്റ്‌ സെക്രട്ടറി, പിന്റോ ചാക്കോ കണ്ണമ്പള്ളി - ട്രഷറര്‍, മഞ്ചു ബിനു പുളിക്കല്‍ - ജോയിന്റ്‌ ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളും ഷാജി വര്‍ഗീസ്‌, ഫ്രാന്‍സിസ്‌ തടത്തില്‍, ഷൈനി രാജു, ജയിംസ്‌ ജോയി, മാധവന്‍ ബി നായര്‍, ലിന്റോ മാത്യു, രാജു ജോയി, ഗൗരി നായര്‍, മനോജ്‌ വട്ടപ്പിള്ളില്‍, ഷിജി മാത്യു, ആന്റണി കല്ലകാവുങ്കല്‍, ജോസ്‌ ജോയി, സഞ്‌ജീര്‍ നായര്‍, കുരുവിള ജോര്‍ജ്‌, മരിയ തോട്ടുകടവില്‍, സോബിന്‍ ചാക്കോ, ജോസഫ്‌ ആന്റണി എന്നിവരെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തു. 

മുന്‍ പ്രസിഡന്റ്‌ ഷാജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ഈസ്‌റ്റ്‌ ഹനോവറിലുള്ള ഹോട്ടല്‍ ടിഫിനില്‍ ചേര്‍ന്ന യോഗത്തിലാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി പുനസംഘടിപ്പിക്കുകയും ചെയ്‌തത്‌. ആന്റണി കല്ലകാവുങ്കല്‍ വരണാധികാരിയായിരുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ദിനത്തില്‍ നടന്ന ചടങ്ങില്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു. പ്രസിഡന്റ്‌ സജിമോന്‍ ആന്റണി സത്യവാചകം ചൊല്ലിക്കൊടുത്തു.

മഞ്ചിന്റെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റി ചെയര്‍മാനായി നിയമിതനായ ഷാജി വര്‍ഗീസ്‌ മഞ്ചിന്റെ സഥാപകനേതാക്കളില്‍ ഒരാളും ഫൗണ്ടിംഗ്‌ പ്രസിഡന്റും ആണ്‌. ഓര്‍ത്തഡോക്‌സ്‌ ടിവി ഡയറക്ടര്‍ ബോര്‍ഡ്‌ മെമ്പറും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ വടക്കുകിഴക്ക്‌ (North East) ഭദ്രാസനം കൗണ്‍സില്‍ മെമ്പറും കൂടിയായ ഷാജി ഇന്‍ഫോസിസ്‌ ലിമിറ്റഡ്‌ ടെക്‌നിക്കല്‍ ഹെഡ്‌ ആയി പ്രവര്‍ത്തിക്കുന്നു. ഭാര്യ സൂസന്‍ വര്‍ഗീസ്‌. മക്കള്‍ ടിഫാനി ലിസ്‌ വര്‍ഗീസ്‌, ടിയാ സൂസന്‍ വര്‍ഗീസ്‌.

വിമന്‍ഫോറം കോ ഓര്‍ഡിനേറ്റര്‍ ആയി തെരഞ്ഞടുക്കപ്പെട്ട മരിയ തോട്ടുകടവില്‍ മികച്ച സംഘാടകയും ഒട്ടനവധി സംഘടനകളുടെ നേതാവുമാണ്‌. പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌, എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ ഓഫ്‌ ന്യൂജേഴ്‌സി വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌, ഗുഡ്‌ സോള്‍സ്‌ ടോസ്‌റ്റ്‌ മാസ്‌റ്റേഴ്‌സ്‌ ഇന്റര്‍നാഷണല്‍ സ്ഥാപക നേതാവ്‌ തുടങ്ങിയ നിരവധി സംഘടനകളുടെ നേതാവാണ്‌. അമേരിക്കയിലെ ഏക മലയാളി വനിതാ കൗണ്ടി ലെജിസ്ലേച്ചര്‍ ആനി പോളിന്റെ സഹോദരിയാണ്‌. കോംപീറ്റന്റ്‌ കമ്മ്യൂണിക്കേറ്റര്‍, ഡിസ്റ്റിംഗ്‌ഷ്‌ഡ്‌ ടോസ്‌റ്റ്‌ മാസ്‌റ്റര്‍, കോംപീറ്റന്റ്‌ ലീഡര്‍ തുടങ്ങി നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയ തോമസ്‌ തോട്ടുകടവില്‍ ആണ്‌ ഭര്‍ത്താവ്‌. മക്കള്‍: എലിസബത്ത്‌ അലക്‌സാണ്ടര്‍, ആന്റണി തോട്ടുകടവില്‍, ചാര്‍ലി ജയിംസ്‌, ഷെറില്‍ ജോബി. മരുമക്കള്‍: ജയ്‌സണ്‍ അലക്‌സാണ്ടര്‍, ജോബി ആഗസ്‌തി.

മഞ്ചിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ ഷൈനി രാജു മികച്ച സംഘാടക, കമ്മ്യൂണിക്കേറ്റര്‍ തുടങ്ങിയ മേഖലകളില്‍ മികവ്‌ തെളിയിച്ച വ്യക്തിയാണ്‌. മഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റി അംഗവും റെസ്‌പിറേറ്ററി തെറാപ്പിസ്റ്റ്‌ ആയ രാജു ജോയി ആണ്‌ ഭര്‍ത്താവ്‌. മക്കള്‍: ജഫ്രി ജോയി, ജാക്വിലിന്‍ ജോയി. 

കഴിഞ്ഞ രണ്ട്‌ ദശാബ്ദത്തിലേറെയായി പത്രപ്രവര്‍ത്തനത്തില്‍ മികവ്‌ തെളിയിച്ച ഫ്രാന്‍സിസ്‌ തടത്തില്‍ പ്രമുഖ മലയാളം മാധ്യമങ്ങളായ ദീപിക, മംഗളം തുടങ്ങിയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തനം നിര്‍വഹിച്ചശേഷം 2006-ല്‍ അമേരിക്കയില്‍ കുടിയേറി. തുടര്‍ന്ന്‌ നിരവധി മാധ്യമങ്ങളില്‍ ഫ്രീലാന്‍സ്‌ പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ്‌ എംസിഎന്‍ ടെലിവിഷന്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവും അവതാരകനുമായി പ്രവര്‍ത്തിച്ചിരുന്നു. 35 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ 'കര്‍മ്മവീഥിയിലൂടെ' എന്ന അഭിമുഖ പരിപാടിയോടെ ഡോ. ശശി തരൂര്‍, കാര്‍ഡിനാല്‍ ജോര്‍ജ്‌ ആലഞ്ചേരി, റാണി ലക്ഷ്‌മി ബായി തമ്പുരാട്ടി, സൂര്യ കൃഷ്‌ണമൂര്‍ത്തി തുടങ്ങിയ നിനിരവധി പ്രശസ്‌തരെ പ്രവാസി മലയാളികള്‍ക്കു പരിചയപ്പെടുത്തി. പ്രവാസി യുവജനങ്ങള്‍ക്കുവേണ്ടിയുള്ള 'ഇന്ത്യ ദിസ്‌്‌ വീക്ക'്‌ എന്ന പ്രതിവാര ഇംഗ്ലീഷ്‌ വാര്‍ത്താ ബുള്ളറ്റിന്‍െ രചന, തിരക്കഥ, സംവിധാനം നിര്‍വഹിച്ചിരുന്നു. ധനതത്വശാസ്‌ത്രത്തില്‍ റാംചി സെന്റ്‌ സേവ്യേഴ്‌സ്‌ ഡീംഡ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ ഹോണേഴ്‌സില്‍ ബിരുദവും ന്യൂജേഴ്‌സി റുട്‌ഗേഴ്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ ഹെല്‍ത്ത്‌ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റില്‍ Baccalaureate degree (BS) യും കോട്ടയം DIJAM -ല്‍നിന്ന്‌ ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമയും നേടിയിട്ടുണ്ട്‌. 2013-ല്‍ രക്താര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്ന്‌ മുഖ്യധാരാ പ്രപ്രവര്‍ത്തനത്തില്‍നിന്നും പൊതുപ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറിയശേഷം രോഗത്തെ അതിജീവിച്ച്‌ സജീവ പത്രപ്രവര്‍ത്തന-പൊതുപ്രവര്‍ത്തനരംഗത്ത്‌ ചുവടുവയ്‌ക്കുകയാണ്‌ അദ്ദേഹം. ഐഎംഐ ഡോക്ടേഴ്‌സ്‌ ഗ്രൂപ്പില്‍ അക്യൂട്ട്‌ കെയര്‍ നഴ്‌സ്‌ പ്രാക്ടീഷണര്‍ നെസ്സി തോമസാണു ഭാര്യ. ഐറീന്‍ എലിസബത്ത്‌ തടത്തില്‍, ഐസക്ക്‌ ഇമ്മാനുവല്‍ തടത്തില്‍ എന്നിവരാണ്‌ മക്കള്‍.

പോളിമര്‍ ടെക്‌നോളജിയില്‍നിന്ന്‌ ബിരുദം നേടിയ മനോജ്‌ വട്ടപ്പിള്ളില്‍ മികച്ച എഴുത്തുകാരനും സഭാപഠനത്തില്‍ അതീവ പാണ്ഡിത്യമുള്ള വ്യക്തിയുമാണ്‌. സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ പള്ളിയിലെ മുന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗമായിരുന്ന മനോജ്‌ ഡല്‍ഹിയിലെ പ്രവാസ ജീവിതകാലത്ത്‌ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്‌റ്റിവലുകളില്‍ പങ്കെടുക്കുകയും നിരൂപണങ്ങള്‍ നടത്തുകയും ചെയ്‌തിട്ടുണ്ട്‌. യുഎംഡിഎന്‍ജെ-യില്‍ നേഴ്‌സ്‌ ആയ പ്രിയാമോള്‍ മനോജ്‌ ആണ്‌ ഭാര്യ. ജോയല്‍, ജോനാ എന്നിവര്‍ മക്കള്‍.

ന്യൂജേഴ്‌സിയിലെ യുവജനങ്ങള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ ജോസഫ്‌ ആന്റണി (ജിന്‍സ്‌) അറിയപ്പെടുന്ന വാഗ്മിയും സംഘാടകനും മികച്ച പ്രഭാഷകനും ആണ്‌. യുവജനങ്ങളെ കോര്‍ത്തിണക്കുന്നതില്‍ ഏറെ മികവ്‌ തെളിയിച്ച ജിന്‍സ്‌ ഒട്ടേറെ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കിയിട്ടുണ്ട്‌. പാറ്റേഴ്‌സണ്‍ സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ പള്ളിയില്‍ സിസിഡി സഹാധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പള്ളിയിലെ യൂത്ത്‌ വിഭാഗത്തിലെ സജീവ സംഘാടകനായിരുന്നു.