Breaking News

Trending right now:
Description
 
Feb 25, 2016

നടന്‍ സഞ്‌ജയ്‌ ദത്ത്‌ ജയില്‍ മോചിതനായി

image മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവന്ന ബോളിവുഡ്‌ നടന്‍ സഞ്‌ജയ്‌ ദത്ത്‌ മോചിതനായി. പൂന യേര്‍വാഡ ജയിലില്‍ നിന്ന്‌ രാവിലെ 8.45നാണ്‌ ദത്ത്‌ പുറത്തിറങ്ങിയത്‌. ദത്തിന്റെ ഭാര്യ മാന്യത, സഹോദരി പ്രിയദത്ത്‌ അടക്കമുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ജൂണ്‍ പകുതിയോടെയാണ്‌ ദത്തിന്റെ ജയില്‍വാസം അവസാനിക്കേണ്ടിയിരുന്നത്‌. എന്നാല്‍, ജയിലിലെ നല്ലനടപ്പ്‌ പരിഗണിച്ച്‌ 103 ദിവസം നേരത്തെ അമ്പത്താറുകാരനായ ദത്തിനെ മോചിപ്പിക്കുകയായിരുന്നു. അനധികൃതമായി ആയുധം കൈവംവച്ചുവെന്ന കേസില്‍ അഞ്ചുവര്‍ഷം തടവിനാണ്‌ ശിക്ഷിച്ചിരുന്നത്‌. സ്വാതന്ത്ര്യത്തിലേക്ക്‌ കുറുക്കുവഴികളില്ലെന്ന്‌ ജയിലില്‍നിന്ന്‌ പുറത്തിറങ്ങിയ ദത്ത്‌ പ്രതികരിച്ചു. ശിക്ഷാ കാലത്തിനിടെ നാലുമാസത്തോളം പരോള്‍ അദ്ദേഹത്തിന്‌ ലഭിച്ചിരുന്നു. ദത്തിനെ മോചിപ്പിക്കുന്നതിന്‌ എതിരേ ജയിലിനു പുറത്ത്‌ ഒരുവിഭാഗം ആളുകള്‍ സംഘടിച്ചത്‌ പൊലീസിന്‌ തലവേദനയുണ്ടാക്കി. ബഹളംവച്ച ഇവരെ പൊലീസ്‌ അറസ്റ്റു ചെയ്‌തുനീക്കിയതോടെയാണ്‌ സഞ്‌ജയ്‌ ദത്ത്‌ പുറത്തെത്തിയത്‌. 1993ലെ സ്‌ഫോടനങ്ങളില്‍ 257 പേര്‍ മരിച്ചിരുന്നു.