Breaking News

Trending right now:
Description
 
Feb 22, 2016

ബീപ്‌ സൗണ്ടുമായി ചിമ്പു: ഉച്ചയോടെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാകും

image  

ചെന്നൈ: സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്ന അശ്ലീലഗാനം ആലപിച്ചതിന്റെ പേരില്‍ വിവാദത്തിലായ തമിഴ്‌ യുവതാരം ചിമ്പു പോലീസില്‍ ഹാജരായി. താരത്തെ ഉച്ചയോടെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി. 
ബീപ്‌ സോംഗ്‌ എന്ന പേരിട്ട ഗാനം നവമാധ്യമങ്ങളിലൂടെയാണ്‌ പ്രചരിച്ചത്‌. ചില പദങ്ങളുടെ സ്ഥാനത്ത്‌ ബീപ്‌ ശബ്ദം ഉപയോഗിച്ച അശ്ലീല പരാമര്‍ശങ്ങളാണ്‌ നടത്തിയിരിക്കുന്നത്‌. ഗാനത്തിന്‌ സംഗീതം നല്‍കിയത്‌ അനിരുദ്ധനാണ്‌. 
സംഭവം വിവാദമായതോടെ ചിമ്പു ഒളിവില്‍ പോകുകയായിരുന്നു. താരത്തിനെതിരെ പതിനാലോളം കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.