Breaking News

Trending right now:
Description
 
Feb 21, 2016

ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ഒറ്റാലിന്‌ പുരസ്‌കാരം

image ബെര്‍ലിന്‍ രാജ്യാന്ത്ര ചലച്ചിത്ര മേളയില്‍ ജയരാജ്‌ സംവിധാനം ചെയ്‌ത മലയാള ചിത്രം ഒറ്റാലിന്‌ പുരസ്‌കാരം. ക്രിസ്റ്റല്‍ ബെയര്‍ പുരസ്‌കാരമാണ്‌ ഒറ്റാല്‍ നേടിയത്‌. ജനറേഷന്‍ കെ പ്ലസ്‌ വിഭാഗത്തിലാണ്‌ കുട്ടികളുടെ ജൂറി മികച്ച ചിത്രമായി ഒറ്റാല്‍ തിരഞ്ഞെടുത്തത്‌. ഹൃദയഹാരിയായ ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും നടീനടന്മാരുടെ അഭിനയമികവും ഒറ്റാലിന്റെ ചിത്രീകരണ രീതിയും മനം കവരുന്നതാണെന്നു ജൂറി വിലയിരുത്തി. കായലില്‍ മീന്‍ പിടിച്ച്‌ ഉപജീവനം നടത്തുന്ന കുമരകം വാസുദേവനും ബാലതാരം അശാന്ത്‌ കെ. ഷായുമാണ്‌ ഒറ്റാലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ ഒറ്റാല്‍ നേടിയിരുന്നു. കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദ്യമായി സുവര്‍ണചകോരം നേടിയ സിനിമയുമാണ്‌ ഒറ്റാല്‍. മറാത്തി ചിത്രമായ കില്ലയാണ്‌ ഒറ്റാലിന്‌ മുമ്പ്‌ ഇതേ വിഭാഗത്തില്‍ ക്രിസ്റ്റല്‍ ബെയര്‍ പുരസ്‌കാരം നേടിയത്‌.