Breaking News

Trending right now:
Description
 
Feb 19, 2016

ബാഗ്‌ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കുമെന്നും അടിപൊളി മധുവിധു സമ്മാനിക്കുമെന്നും ഈജിപ്‌ഷ്യന്‍ നടി

image ഐഎസ്‌ നേതാവ്‌ അബുബക്കര്‍ അല്‍ ബാഗ്‌ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാമെന്ന വാഗ്‌ദാനവുമായി ഈജിപ്‌ഷ്യന്‍ നടി എല്‍ഹാം സാഹിന്‍ രംഗത്ത്‌ എത്തി. അയാള്‍ ഏതു നാട്ടുകാരനായാലും പ്രശ്‌നമില്ല. ഒരാള്‍ക്കു സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്തത്ര വിധത്തിലുള്ള മധുവിധു സമ്മാനിക്കുമെന്നും നടി വ്യക്തമാക്കി. ബാഗ്‌ദാദിയുടെ വധിക്കുന്നയാളുടെ ഒപ്പം ഘാതകനൊപ്പം എവിടേക്കു പോകാനും തയാറാണ്‌. ധീരന്റെ ദാസിയായി കഴിയാനും ഒരുക്കമാണെന്നും അവര്‍ പറഞ്ഞു. ബാഗ്‌ദാദിയുടെ മരണത്തോടെ പശ്ചിമേഷ്യയില്‍ സമാധാനം കൈവരുമെന്നും വിശ്വസിക്കുന്നവരില്‍ ഒരാളാണ്‌ 55 വയസുകാരിയായ എല്‍ഹാം സാഹിന്‍. നിരവധി ഈജിപ്‌ഷ്യന്‍ ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടിട്ടുള്ള സാഹിന്‍ അന്തര്‍ദേശീയ, ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിട്ടുണ്ട്‌.