Breaking News

Trending right now:
Description
 
Feb 18, 2016

ബേബി മറൈന്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ മത്സ്യ വിപണിയാരംഭിക്കുന്നു; തുടക്കം കൊച്ചികേന്ദ്രീകരിച്ച്‌

image സമുദ്രോല്‍പ്പന്ന കയറ്റുമതി സ്ഥാപനമായ ബേബി മറൈന്‍ ഗ്രൂപ്പ്‌ ഓണ്‍ലൈന്‍ റീട്ടെയില്‍ വിപണിക്ക്‌ തുടക്കം കുറിക്കുന്നു. കൊച്ചി നഗരം കേന്ദ്രീകരിച്ചാണ്‌ വിപണിയുടെ തുടക്കം. വൈകാതെ മറ്റുനഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഹെല്‍ത്തിഫിഷ്‌ എന്ന ബ്രാന്‍ഡില്‍ മുറിച്ചു വത്തിയാക്കിയ റെഡി ടു കുക്ക്‌ മത്സ്യങ്ങളും സമുദ്രോല്‍പന്നങ്ങളും വീടുകളില്‍ എത്തിക്കുന്നതാണ്‌ പദ്ധതി. 250 ഗ്രാം, 500 ഗ്രാം, ഒരു കിലോഗ്രാം പായ്‌ക്കുകളിലാണ്‌ മത്സ്യങ്ങള്‍ ലഭിക്കുക. ഉപഭോക്താക്കള്‍ക്കു ന്യായമായ വിലയില്‍ മത്സ്യവിഭവങ്ങള്‍ എത്തിച്ചു നല്‍കുന്ന സംരംഭം വൈകാതെ രാജ്യമെങ്ങും വ്യാപിപ്പിക്കാനാണ്‌ കമ്പനിയുടെ തീരുമാനം. www.dailyfish.in എന്ന വെബ്‌സൈറ്റിലൂടെയും ഡെയ്‌ലി ഫിഷ്‌ ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഓര്‍ഡറുകള്‍ നല്‍കാം.