Breaking News

Trending right now:
Description
 
Feb 16, 2016

വഴിയോര കച്ചവടം സംബന്ധിച്ച മുനിസിപ്പല്‍ സര്‍വേ കൂടുതല്‍ സമഗ്രമായി നടത്തണമെന്നു ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തിലെ വഴിയോര കച്ചവടക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ടു എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളെ ഉപയോഗിച്ചു നഗരസഭ 2016 ഫെബ്രുവരി 11 മുതല്‍ നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സര്‍വേ കൂടുതല്‍ സമഗ്രമായി നടത്തണമെന്നു മുനിസിപ്പാലിറ്റിയോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

പട്ടണത്തിലെ 52 വാര്‍ഡുകളിലും നടത്തുന്ന സര്‍വേ യഥാര്‍ഥ വഴിവാണിഭക്കാരെ കണ്ടെത്താനാണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും റോഡിലും നടപ്പാതയിലും ഗതാഗതത്തിനു തടസ്സമായി നില്ക്കുന്ന എല്ലാത്തരത്തിലുള്ള കൈയേറ്റങ്ങളും കണ്ടെത്താന്‍ നിര്‍ദേശിക്കണം. തടസ്സങ്ങളെക്കുറിച്ചു പൊതുജനങ്ങള്‍ക്കു വിവരങ്ങള്‍ കൈമാറാന്‍ ഫോണ്‍ നമ്പരും ഇ-മെയില്‍ ഐഡിയും ഉടനെ നല്കണം. അനധികൃത സ്ഥിരം പാര്‍ക്കിംഗും സംഭരണവും ക്രയവിക്രയങ്ങളും വസ്തുവകള്‍ വാടകയ്ക്കു നല്കലും പരസ്യ ബോര്‍ഡുകളും സ്ഥിരം നിര്‍ത്തിയിട്ടിരിക്കുന്ന വാണിഭ വാഹനങ്ങളും അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കുകള്‍ക്കും സ്ഥിരം കാരണമാകുന്നുണ്ട്. സര്‍വേയില്‍ കണ്ടെത്തുന്ന ഫലം മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം.

പട്ടണത്തില്‍ ഗതാഗതം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വിശദമായ ഇത്തരം സര്‍വേ അടിസ്ഥാനപരമായ പ്രയോജനപ്പെടും. എപ്പോഴും ഇത്തരം സര്‍വേ നടത്താനാകില്ല. നടത്തുമ്പോള്‍ കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിച്ച് വസ്തുതകള്‍ കണ്ടെത്തുകയും പരിഹാരം ഉണ്ടാക്കുകയുമാണ് വേണ്ടത്.