Breaking News

Trending right now:
Description
 
Feb 14, 2016

മുംബൈയില്‍ കുടിലില്‍കഴിയുന്നവര്‍ക്ക്‌ പിന്തുണയുമായി യശോദ ബെന്‍

image മുംബൈയിലെ ചേരിനിര്‍മാര്‍ജനത്തിനെതിരായ സന്നദ്ധസംഘടന ഗുഡ്‌ സമരിറ്റിന്‍ മിഷന്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ വിഐപി എത്തിയത്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്‍ ആണ്‌ ആസാദ്‌ മൈതാനത്ത്‌ സന്നദ്ധസംഘടന നടത്തിയ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്‌. സമരത്തിന്റെ വേദിയില്‍ എത്തിയ യശോദ ബെന്‍ ഒരുദിവസത്തെ ഉപവാസവും അനുഷ്‌ഠിച്ചു. മഴക്കാലത്തു ചേരികള്‍ പൊളിച്ചു നീക്കുന്നതു പാവങ്ങളോടുള്ള നീതി നിഷേധമാണെന്നും കുടിലുകളില്‍ പോലും ജീവിക്കാന്‍ അനുവദിക്കാതെ അവരെ തെരുവിലേക്കു വിടുന്ന നടപടി ഒരിക്കലും അനുവദിക്കാന്‍ ആകില്ലെന്നും അവര്‍ വ്യക്തമാക്കി. തെരുവുകുട്ടികള്‍ക്കും അനാഥര്‍ക്കും മനോദൗര്‍ലബ്യമുള്ളവര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന ഗുഡ്‌ സമരിറ്റിനുമായി ഒരുവര്‍ഷമായ യശോദ ബെന്‍ സഹകരിക്കുന്നുണ്ട്‌.