Breaking News

Trending right now:
Description
 
Feb 13, 2016

നടി രാധിക വിവാഹിതയായി

image ചലച്ചിത്രനടിയും ചേര്‍ത്തലസ്വദേശിനിയായ രാധികയും തൃശൂര്‍ പഴയന്നൂര്‍ സ്വദേശി അഭിലാഷ്‌ കൃഷ്‌ണും വിവാഹിതയായി. ക്ലാസ്‌മേറ്റ്‌ എന്ന സിനിമയിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രക്ഷകരുടെ പ്രിയങ്കരിയായ നടിയാണ്‌ രാധിക. ദുബായിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്‌ അഭിലാഷ്‌ കൃഷ്‌ണന്‍. 1992-ല്‍ വിയറ്റ്‌നാം കോളനിയില്‍ ബാലതാരമായാണ്‌ രാധിക സിനിമയില്‍ എത്തിയത്‌. ഡാര്‍ലിങ്‌ ഡാര്‍ലിങ്‌, ഷാര്‍ജ ടു ഷാര്‍ജ, വണ്‍മാന്‍ഷോ, മിന്നാമിന്നിക്കൂട്ടം, ട്വന്റി ട്വന്റി, വാര്‍ ആന്‍ഡ്‌ ലവ്‌, അന്നും ഇന്നും എന്നും, തസ്‌കരവീരന്‍, ചെങ്ങാതിപ്പൂച്ച, മായാമോഹിനി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌. നടന്‍ സുരേഷ്‌ ഗോപി, നടിമാരായ കാവ്യാമാധവന്‍, ഭാമ, സംവിധായകന്‍ ഫാസില്‍, നിര്‍മാതാവ്‌ സാബു ചെറിയാന്‍ തുടങ്ങിയവരും അടുത്തബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.