Breaking News

Trending right now:
Description
 
Dec 30, 2012

സ്വര്‍ഗീയഗീതങ്ങളുമായി കാര്‍ഡിഫിലെ മാലാഖകുട്ടികള്‍ വീണ്ടും

ഷാജി ഫ്രാന്‍സിസ്‌
image
യുകെ മലയാളികളുടെ അഭിമാനമായ കാര്‍ഡിഫിന്റെ സ്വന്തം കുഞ്ഞു മാലാഖമാര്‍ (Little Angels UK) അവരുടെ സംഗീതവഴിയില്‍ പുതിയൊരു അധ്യായത്തിലേക്ക്.  ആശ്രയ പ്രോഡഷന്സിന്റെ ബാനറില്‍ യുകെ മലയാളിയും അനുഗ്രഹീത സംഗീത സംവിധായകനുമായ അബി ഏബ്രാഹാം ഈണം നല്‍കി നിര്‍മ്മിച്ച ദ ഗ്രേസ്‌ എന്ന ക്രിസ്ത്യന്‍ ഡിവോഷനല്‍ ആല്‍ബത്തില്‍ അമ്മെ അമ്മെ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ലിറ്റില്‍ ഏന്‍ജെല്സ് എന്ന പരില്‍ യുകെ മലയാളികള്‍ക്കിടയില്‍ പ്രസിദ്ധരായ ജെം പിപ്പ്സ് തങ്കത്തോണിയും ഡോണ്‍ പിപ്പ്സ് തങ്കത്തോണിയും വാര്‍ത്തകളില്‍ നിറയുന്നത്.

ദ ഗ്രേസ്‌ എന്ന ആല്‍ബത്തിലെ ആല്മീയത തുളുമ്പുന്ന ഗാനങ്ങള്‍ രെചിച്ചിരിക്കുന്നതു യുകെ മലയാളികള്‍ക്ക് സുപരിചിതനായ കനെഷ്യസ് അത്തിപ്പോഴിയില്‍ ആണ്. മലയാളത്തിലെ ഭക്തിഗാന രംഗത്ത്‌ രാജാക്കന്മാരായ മാര്‍ക്കോസ്, ബിജു നാരായണന്‍, മധു ബാലകൃഷ്ണന്‍ തുടങ്ങിയ പ്രഗല്‍ഭരായ ഗായകര്‍ക്കൊപ്പം ഒരു ഗാനമാലപിക്കുവാന്‍ ലഭിച്ച അവസരം തങ്ങളുടെ സംഗീത ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നുവെന്ന് ലിറ്റില്‍ ഏയ്‌ഞ്ചല്‍സ്‌ അഭിപ്രായപെട്ടു.
 
അനാഥരായ ഒരുപറ്റം കുഞ്ഞുങ്ങളുടെ ഹൃദയ നൊമ്പരത്തില്‍ ചാലിച്ചെഴുതിയ വരികളെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലും വ്യാപ്ത്തിയിലും മനസിലാക്കി ശ്രോതാക്കളുടെ മനസലിയിക്കുവാന്‍ ഈ കുഞ്ഞു മാലാഖമാര്‍ക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം.

ഫാദര്‍ സെബാസ്റ്റ്യന്‍ വെച്ചുകരോട്ട് ഡയറക്ടര്‍ ആയി കാഞ്ഞിരപള്ളി തമ്പലക്കാട് എന്ന സ്ഥലത്ത് പ്രവത്തിക്കുന്ന മരിയന്‍ ലവ് കമ്മ്യുനിറ്റി എന്ന ആശ്രമത്തിലെ അന്തേവാസികളുടെ ഉന്നമനത്തിനായി ഒരു കെത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ അബി അബ്രാഹം നിര്‍മ്മിച്ച ഈ ആല്‍ബം വാങ്ങുക വഴി നമോരുത്തരും ഈ സല്‍പ്രവര്‍ത്തിയില്‍ പങ്കാളികള്‍ ആകുന്നു , അതിലുപരി ആത്മീയത തുളുമ്പുന്ന ഒരു ഗാനശേഖരം നമുക്ക് സ്വന്തമാകുകകൂടി ചെയുന്നു.