Breaking News

Trending right now:
Description
 
Feb 10, 2016

ആരാധകനെ തല്ലിയ ബോളിവുഡ്‌ താരം ഗോവിന്ദ മാപ്പുപറഞ്ഞു; അഞ്ചുലക്ഷം രൂപയും നല്‍കി

image തനിക്ക്‌ ഇഷ്ടമില്ലാത്ത ചോദ്യം ചോദിച്ച ആരാധകനെ തല്ലിയ കേസില്‍ ബോളിവുഡ്‌ താരം ഗോവിന്ദ മാപ്പു പറഞ്ഞു. അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു ഗോവിന്ദ മാപ്പ്‌ പറഞ്ഞതും നഷ്ടപരിഹാരം നല്‍കിയതും. 2008 ല്‍ മണി ഹേ തോ ഹണി ഹേ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ്‌ സിദ്ധാര്‍ഥ റായ്‌ എന്ന ആരാധകനെയാണ്‌ മുഖമടച്ച്‌ ഗോവിന്ദ തല്ലിയത്‌. കേസ്‌ സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ സെറ്റിലെ നര്‍ത്തകികളോട്‌ ഒട്ടിനിന്നാണ്‌ താന്‍ റായിയെ അടിച്ചതെന്നു ഗോവിന്ദ വാദിച്ചെങ്കിലും അടിയേറ്റ റായിയോട്‌ നേരിട്ടു മാപ്പുപറയണമെന്നും അഞ്ചുലക്ഷം രൂപ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. അടിയേറ്റ റായ്‌ മുംബൈ ഹൈക്കോടതിയിലാണ്‌ ആദ്യം കേസ്‌ കെടുത്തത്‌.