Breaking News

Trending right now:
Description
 
Feb 10, 2016

മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി: സജിമോന്‍ ആന്റണി പ്രസിഡന്റ്‌, സുജ ജോസ്‌ സെക്രട്ടറി

ഫ്രാന്‍സിസ്‌ തടത്തില്‍
image ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിയുടെ (മഞ്ച്‌) രണ്ടാമത്‌ ഭരണസമിതി പ്രസിഡന്റായി സജിമോന്‍ ആന്റണിയെ തെരഞ്ഞെടുത്തു. ഡോ. സുജ ജോസ്‌ ആണ്‌ സെക്രട്ടറി. ഉമ്മന്‍ ചാക്കോ (അനില്‍) - വൈസ്‌ പ്രസിഡന്റ്‌, പിന്റോ കണ്ണമ്പള്ളി - ട്രഷറര്‍, മഞ്‌ജു ബിനു പുളിക്കല്‍ - ജോയിന്റ്‌ ട്രഷറര്‍, രഞ്‌ജിത്‌ പിള്ള - ജോയിന്റ്‌ സെക്രട്ടറി എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍. കൂടാതെ കഴിഞ്ഞ 3 വര്‍ഷക്കാലം മഞ്ചിനെ നയിച്ച ഷാജി വര്‍ഗീസിനെ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റിയായും ചെയര്‍മാനായും തെരഞ്ഞെടുത്തു.

ജനുവരി പത്തിന്‌ ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ ഹാനോവറിലെ ടിഫിന്‍ റസ്റ്ററന്റില്‍ നടന്ന പൊതുയോഗത്തില്‍ ഐകകണ്‌ഠേനയായിരുന്നു തെരഞ്ഞെടുപ്പ്‌. മഞ്ചിന്റെ മുന്‍ വൈസ്‌ പ്രസിഡന്റായിരുന്ന സജിമോന്‍ ആന്റണി തികഞ്ഞ പൊതുപ്രവര്‍ത്തകനും മാനേജ്‌മെന്റ്‌ ഫിനാന്‍സ്‌ രംഗത്ത്‌ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമാണ്‌. മോറീസ്‌ ടൗണ്‍ മെഡിക്കല്‍ സെന്ററില്‍ നഴ്‌സ്‌ എജ്യൂക്കേറ്ററായ ഷീന സജിമോനാണ്‌ ഭാര്യ. മക്കള്‍: ഈവ, എവിന്‍, ഈത്തന്‍.

മഞ്ച്‌ ജനറല്‍ സെക്രട്ടറിയായി നിയമിതയായ ഡോ സുജ ജോസ്‌ ന്യൂജേഴ്‌സിയിലെ കലാ-സാംസ്‌കാരിക, സാമൂഹിക രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിയാണ്‌. ഫൊക്കാന ന്യൂജേഴ്‌സി റീജണല്‍ വിമന്‍സ്‌ ഫോറം ചെയര്‍പേഴ്‌സണ്‍ കൂടിയായ സുജ വേള്‍ഡ്‌ ക്രിസ്‌റ്റിയന്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യൂസിഒ) സെക്രട്ടറി, നോര്‍ത്ത്‌ ഈസ്‌റ്റ്‌ അമേരിക്കന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ സ്‌റ്റാറ്റന്‍ ഐലന്‍ഡ്‌, എംഎം.എസ്‌ സെക്രട്ടറി എന്നീ പദവികളും വഹിക്കുന്നു. ഭര്‍ത്താവ്‌ ജോസ്‌ കെ. ജോയി. മക്കള്‍ ഷെറിന്‍ ജോയി, ജസ്‌റ്റിന്‍ ജോയി, ജോസഫ്‌ ജോയി.

മഞ്ചിന്റെ വൈസ്‌ പ്രസിഡന്റായി നിയമിതനായ അനില്‍ ഉമ്മന്‍ കലാ-സാമൂഹിക, സാംസ്‌കാരിക രംഗത്ത്‌ തനതായ പ്രവര്‍ത്തനം കാഴ്‌ചവച്ച വ്യക്തിയാണ്‌. ഭാര്യ മഞ്‌ജു ചാക്കോ. മക്കള്‍: ജോഷ്‌ ചാക്കോ, ജോനാഥന്‍ ചാക്കോ, ജൂലിയ ചാക്കോ.

മഞ്ച്‌ ട്രഷറര്‍ ആയി നിയമിതനായ പിന്റോ കണ്ണമ്പള്ളി കലാ സാംസ്‌കാരികരംഗത്തും വിവര സാങ്കേതിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്‌. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകയായ രാജലക്ഷ്‌മിയാണ്‌ ഭാര്യ. മകന്‍: ദേവ്‌ പിന്റോ.

ജോയിന്റ്‌ സെക്രട്ടറിയായി നിയമിതയായ മഞ്‌ജു ബിനു പുളിക്കല്‍ മികവുറ്റ കലാകാരിയും പ്രസംഗകയുമാണ്‌. കെ.പി.എം.ജിയില്‍ ഐടി മാനേജര്‍ ബിനു പുളിക്കല്‍ ആണ്‌ ഭര്‍ത്താവ്‌. മക്കള്‍: കെവിന്‍, കെയ്‌റ്റ്‌ലിന്‍, കെയ്‌ഡന്‍.

ജോയിന്റ്‌ സെക്രട്ടറിയായി നിയമിതനായ രഞ്‌ജിത്‌ പിള്ള ഐടി മേഖലയില്‍ 21 വര്‍ഷം പ്രവര്‍ത്തന മികവ്‌ തെളിയിച്ച വ്യക്തിയാണ്‌. റുഥര്‍ഫോഡ്‌ മേയര്‍ റുഥര്‍ഫോഡ്‌ സിവില്‍ റൈറ്റ്‌സ്‌ കമ്മീഷന്‍ അംഗമായി അടുത്തയിടെ നിയമിച്ചിരുന്നു.