Breaking News

Trending right now:
Description
 
Feb 09, 2016

സാംസംഗ്‌ ഗാലക്‌സി എ7, ഗാലക്‌സി എ5 വിപണിയില്‍

image കൊച്ചി: സാംസംഗ്‌ ഗാലക്‌സി എ സീരീസിലെ 2016 പതിപ്പായ ഗാലക്‌സി എ7, ഗാലക്‌സി എ5 ഫോണുകള്‍ പുറത്തിറങ്ങി. ചെറുപ്പക്കാരായ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്‌ത ഗാലക്‌സി എ7-ലും, ഗാലക്‌സി എ5-ലും ഏറ്റവും പുതിയ ഗ്ലാസ്‌, മെറ്റല്‍ ഡിസൈനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

5.5 ഇഞ്ച്‌, 5.2 ഇഞ്ച്‌ എന്നീ ഫുള്‍ എച്ച്‌ഡി സൂപ്പര്‍ അമോലെഡ്‌ ഡിസ്‌പ്ലേ സ്‌ക്രീനോടുകൂടിയ ഗാലക്‌സി എ7-നും, ഗാലക്‌സി ഏറ്റവും എളുപ്പം കൈയില്‍ കൊണ്ടു നടക്കാന്‍ ഉതകുന്ന രീതിയില്‍ 2.7 മില്ലിമീറ്റര്‍ ബെല്‍ വലുപ്പത്തിലാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. എഫ്‌-1 അപ്പര്‍ച്ചറോടു കൂടിയ 13 എംപി പിന്‍ കാമറയും 5 എംപി മുന്‍ കാമറയും കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ അവ്യക്തമായ ഫോട്ടോകള്‍ ഒഴുവാക്കാനും ഫോട്ടോയുടെ മിഴിവിനായും ഒപ്‌റ്റിക്കല്‍ ഇമേജ്‌ സ്റ്റെബിലൈസേഷനുള്ള കാമറയാണ്‌ എ സീരീസിലെ 2016 പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

വളരെ എളുപ്പം ചാര്‍ജ്‌ ചെയ്യാനും ദീര്‍ഘസമയം ചാര്‍ജ്‌ നിലനിര്‍ത്താനും സഹായിക്കുന്ന ഗാലക്‌സി എ7 ന്റെ 3,300 എംഎച്ച്‌ ബാറ്ററിയും ഗാലക്‌സി എ5-ന്റെ ന്‌ 2900 എംഎച്ച്‌ ബാറ്ററിയും ന്യൂ ജനറേഷന്‍ ജീവിതശൈലിക്ക്‌ ഏറെ അനുയോജ്യമാണ്‌ . 16 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജോടു കൂടി എത്തുന്ന ഗാലക്‌സി എ7-ന്‌ 3ജിബി റാമും, ഗാലക്‌സി എ5-ന്‌ 2 ജിബി റാമുമാണുള്ളത്‌. കൂടാതെ മൈക്രോ എസ്‌ഡി കാര്‍ഡ്‌ ഉപയോഗിച്ച്‌ 128 ജിബി വരെ വികസിപ്പിച്ചെടുക്കാവുന്ന മെമ്മറിയാണ്‌ ഈ ഫോണുകളുടേത്‌. ഒക്ടാകോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഇരു ഫോണുകളും അതിവേഗത്തിലുള്ള ഡൗണ്‍ലോഡിംഗ്‌ സാധ്യമാക്കുന്നു.

എ 7-നും, എ 5-വും ഗോള്‍ഡ്‌, ബ്ലാക്ക്‌, വൈറ്റ്‌ എന്നീ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്‌. സാംസംഗ്‌ ഗാലക്‌സി എ 7-ന്‌ (2016) 33400 രൂപയും ഗാലക്‌സി എ 5-ന്‌ 29400 രൂപയുമാണ്‌ വില.