Breaking News

Trending right now:
Description
 
Feb 09, 2016

ക്ലൗഡ്‌ ബേസ്‌ഡ്‌ ടെലിമാറ്റിക്‌ സേവനവുമായി ടൊയേട്ട കണക്ട്‌

image ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ക്ലൗഡ്‌ അധിഷ്‌ഠിത ടെലിമാറ്റിക്‌ സേവനങ്ങള്‍ ടൊയോട്ട കണക്ട്‌ എന്ന പേരില്‍ ഇന്ത്യയില്‍ ലഭ്യമാകുന്നു. കോള്‍സെന്ററിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടൊയോട്ട കണക്ട്‌ ടൊയോട്ടയുടെ ഡീലര്‍മാരെയും സേവനദാതാക്കളെയും ഒരുമിച്ച്‌ കൊണ്ടുവരാന്‍ സഹായിക്കുന പ്ലാറ്റ്‌ഫോം ആണ്‌.
ടൊയോട്ട കാറുടമകള്‍ക്ക്‌ മൊബൈല്‍ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ടൊയോട്ട കണക്ട്‌ ഉപയോഗിക്കാവുന്നതാണ്‌. 2016 പകുതിയോടെ ടൊയോട്ട കണക്ടിന്റെ സേവനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്നാണ്‌ കമ്പനി അറിയിച്ചത്‌.
24 മണിക്കൂര്‍ നാവിഗേഷന്‍ അസിസ്‌റ്റന്റ്‌, ലൈവ്‌ ട്രാഫിക്‌ വിവരങ്ങള്‍, 24ഃ7 റോഡ്‌ സൈഡ്‌ അസിസ്‌റ്റന്‍സ്‌, ഓണ്‍ലൈന്‍ മെയ്‌ന്റനന്‍സ്‌, അപ്പോയ്‌ന്റ്‌മെന്റ്‌ ബുക്കിംഗ്‌, ഇ-പേയ്‌മെന്റ്‌ മുതലായ സേവനങ്ങള്‍ ടൊയോട്ട കണക്ടിലൂടെ ലഭ്യമാകും.
ഇതോടെ ടൊയോട്ടയുടെ ടെലിമാറ്റിക്‌ സേവനങ്ങള്‍ ലഭ്യമാകുന്ന പതിനൊന്നാമത്തെ രാജ്യമാകും ഇന്ത്യ. ടെലിമാറ്റിക്‌ സേവനങ്ങളില്‍ പതിമൂന്നു വര്‍ഷത്തെ പരിചയ സമ്പത്തുള്ള ടൊയോട്ട 2002-ല്‍ ജപ്പാനിലാണ്‌ ആദ്യമായി ഈ സേവനം ലഭ്യമാക്കിയത്‌.