Breaking News

Trending right now:
Description
 
Feb 09, 2016

സിഗ്ന സീരീസുമായി ടാറ്റാ മോട്ടോഴ്‌സ്‌

image ടാറ്റാ മോട്ടോഴ്‌സിന്റെ സിഗ്ന റേഞ്ച്‌ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ വിപണിയിലേക്ക്‌. സിഗ്ന റേഞ്ചിലെ മൂന്നു മോഡലുകള്‍- സിഗ്ന 4923 എസ്‌ ട്രാക്‌റ്റര്‍, സിഗ്ന 3118 ടി മള്‍ട്ടി ആക്‌സില്‍ ട്രക്ക്‌, സിഗ്ന 2518 കെ ടിപ്പര്‍- സിയാം ഓട്ടോ എക്‌സ്‌പോ 2016-ല്‍ കമ്പനി അവതരിപ്പിച്ചു.
തികച്ചും പരിഷ്‌കരിച്ച കാബിനാണ്‌ സിഗ്ന റേഞ്ചിന്റെ പ്രധാന സവിശേഷത. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍മാര്‍ക്ക്‌ തികച്ചും അനുഗ്രഹമാവും ഇത്‌. കൂടുതല്‍ വലിപ്പമുള്ള വിന്‍ഡ്‌ സ്‌ക്രീന്‍, എയ്‌റോ ഡൈനാമിക്‌ സിഗ്നേച്ചര്‍ ഡിസൈനില്‍ തീര്‍ത്ത മുന്‍ഭാഗം, ടാറ്റാ ഫ്‌ളീറ്റ്‌മാന്‍ ഇന്‍ ബില്‍റ്റ്‌ ടെലിമാറ്റിക്‌ സംവിധാനം എന്നിവയോടെ എത്തുന്ന സിഗ്ന സീരിസ്‌ ഉടമകള്‍ക്ക്‌ തങ്ങളുടെ ഫ്‌ളീറ്റ്‌ ഓപ്പറേഷനില്‍ മെച്ചപ്പെട്ട നിയന്ത്രണം ഉറപ്പു വരുത്തനാകും. ഇതോടൊപ്പം ഉല്‍പാദനത്തിന്‌ ചെറിയ അള്‍ട്രാ 1518 മോഡലും ടാറ്റാ മോട്ടോഴ്‌സ്‌ അവതരിപ്പിച്ചു. മുന്നൂ സീറ്റുകളും, സ്ലീപ്പര്‍ ബെഡുമുള്ള കാബിനാണ്‌ ഈ മോഡലിന്റ സവിശേഷത