Breaking News

Trending right now:
Description
 
Feb 09, 2016

ജെക്‌സ്റ്റ്‌ സ്‌മാര്‍ട്ട്‌ വാച്ചുമായി ടൈറ്റന്‍- എച്ച്‌പി സഖ്യം

image ഇന്ത്യയിലെ മുന്‍നിര വാച്ച്‌ നിര്‍മ്മാതാക്കളായ ടൈറ്റന്‍ ആഗോള സാങ്കേതികവിദ്യ പ്രമുഖരായ എച്ച്‌പിയുമായി ചേര്‍ന്ന്‌ ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിഷ്‌ സ്‌മാര്‍ട്ട്‌്‌ വാച്ച്‌ ജെക്‌സ്റ്റ്‌ അവതരിപ്പിച്ചു. കലയും സാങ്കേതികവിദ്യയും ഒത്തിണക്കി അത്യാകര്‍ഷകമായ രൂപകല്‍പനയിലും പ്രവര്‍ത്തനക്ഷമതയിലുമാണ്‌ ജെക്‌സ്റ്റ്‌ ഒരുക്കിയിരിക്കുന്നത്‌. മികച്ച കണക്ടിവിറ്റി നല്‍കികൊണ്ട്‌ വളരെ റെസ്‌പോസീവായ സ്‌മാര്‍ട്ട്‌ വാച്ചാണ്‌ ജെക്‌സ്റ്റിലൂടെ ടൈറ്റന്‍ വാഗ്‌ദാനം ചെയ്യുന്നത്‌.

പുതുമയെയും രൂപകല്‍പനയെയും ഏകീകരിച്ചുകൊണ്ട്‌ അനോലോഗ്‌ ടൈറ്റന്‍ കാലിബര്‍ 6130, ഡിജിറ്റല്‍ സ്‌മാര്‍ട്ട്‌നെസ്‌ നല്‍കുന്ന ഡിജിറ്റല്‍ മൊഡ്യൂള്‍ എന്നീ രണ്ട്‌ കാലിബര്‍ മെക്കാനിസമാണ്‌ ജെക്‌സ്‌റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഹണികോമ്പ്‌ ഡയല്‍, 3ഡി സൂചികള്‍, കാഫ്‌ ലെതര്‍ സ്‌ട്രാപ്‌ എന്നിവയാണ്‌ ഈ വാച്ചിന്റെ പ്രത്യേകതകള്‍.

15,995 രൂപയ്‌ക്കും 19,995 രൂപയ്‌ക്കും ഇടയില്‍ വില വരുന്ന ജെക്‌സ്റ്റ്‌ ടൈറ്റാനിയം, സ്റ്റെയിന്‍ലെസ്‌ സ്റ്റീല്‍, റോസ്‌ ഗോള്‍ഡ്‌ എന്നീ വേരിയ്‌ന്റുകളില്‍ ലഭ്യമാണ്‌. തിരഞ്ഞെടുക്കപ്പെട്ട വേള്‍ഡ്‌ ഓഫ്‌ ടൈറ്റന്‍, ഹീലിയോസ്‌, മറ്റു പ്രമുഖ സ്‌റ്റോറുകളിലും ജെക്‌സ്റ്റ്‌ സ്‌മാര്‍ട്ട്‌ വാച്ചുകള്‍ ലഭ്യമാക്കിയിരിക്കുന്നു. ഈ വാച്ച്‌ ആന്‍ഡ്രോയ്‌ഡ്‌ 4.4 അല്ലെങ്കില്‍ ഐഒസ്‌ 8.1 മുതലുള്ള ഓപ്പറേറ്റിംഗ്‌ സിസ്റ്റവുമായി പെയര്‍ ചെയ്യാന്‍ സാധിക്കും.

ഇന്‍കമിംഗ്‌ കോള്‍, ഇ-മെയില്‍, സോഷ്യല്‍ മീഡിയ എന്നിവയ്‌ക്ക്‌ വൈബ്രേഷനോടു കൂടിയ നോട്ടിഫിക്കേഷനുകള്‍, ടെക്‌സ്റ്റ്‌ മെസെജ്‌ വായിക്കാനുള്ള സാൗകര്യം, കലണ്ടര്‍, റിമൈന്‍ഡര്‍ സംവിധാനം, അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന പവര്‍ സൗകര്യം, ഓട്ടോമാറ്റിക്ക്‌ ടൈം സോണ്‍ ക്രമീകരണം, ആക്ടിവിറ്റി ട്രാക്കിംഗ്‌ എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളോടെയാണ്‌ ജെക്‌സ്റ്റ്‌ സ്‌മാര്‍ട്ട്‌ വാച്ച്‌ വിപണിയിലെത്തുന്നത്‌.