Breaking News

Trending right now:
Description
 
Feb 09, 2016

ഇന്നോവയുടെ പുതിയ മുഖം വിപണിയില്‍

image ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ ഇന്നോവ ക്രിസ്‌റ്റ വിപണിയില്‍. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി, ഇന്ത്യയില്‍ മള്‍ട്ടി പര്‍പ്പസ്‌ വെഹിക്കിള്‍ ശ്രേണിയിലെ ഏറ്റവും മികച്ച വാഹനമായിമായി മുന്നേറുന്ന ഇന്നോവയുടെ, ഈ പുതിയ പതിപ്പ്‌ ഒട്ടേറെ പുതുമകളോടെയാണ്‌ നിരത്തിലെത്തുന്നത്‌്‌. പുതുതായി വികസിപ്പിച്ചെടുത്ത ഫ്രെയിം, എഞ്ചിന്‍ എന്നിവയ്‌ക്കുപ്പുറമെ ഇതാദ്യമായി 6 സ്‌പീഡ്‌ ഓട്ടോമാറ്റിക്ക്‌ ട്രാന്‍സ്‌മിഷന്‍ ഇന്നോവയില്‍ ഉള്‍പ്പടുത്തിയിരിക്കുന്നുവെന്നത്‌ ഇന്നോവ ക്രിസ്‌റ്റയുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ്‌.

ക്രോം വിന്‍ഡോ ലൈനിങ്‌, സ്‌മാര്‍ട്ട്‌ കീലെസ്‌ എന്‍ ്രടി സംവിധാനം, ഈസി ക്ലോസര്‍ ബാക്ക്‌ ഡോര്‍, 17 ഇഞ്ച്‌ അലോയി വീലുകള്‍ എന്നീ സവിശേഷതകള്‍ കൂടാതെ പുതിയ മൂന്നു വ്യത്യസ്‌ത നിറങ്ങളിലും ഇന്നോവ ക്രിസ്‌റ്റ ലഭ്യമാകും.

റിയര്‍ ഓട്ടോ കൂളറോടു കൂടിയ ക്ലൈമറ്റ്‌ കണ്‍ട്രോള്‍, നാവിഗേഷന്‍ സംവിധാനമുള്ള 7 ഇഞ്ച്‌ ഓഡിയോ, ക്രൂയ്‌സ്‌ കണ്‍ട്രോള്‍ പവര്‍ ഡ്രൈവര്‍ സീറ്റ,്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഏയര്‍ ബാഗുകള്‍, ആന്റി ലോക്ക്‌ ബ്രേക്ക്‌ സംവിധാനം മുതലായവയാണ്‌ ഇന്നോവ ക്രിസ്‌റ്റയുടെ ഇതര പ്രത്യേകതകള്‍.