Breaking News

Trending right now:
Description
 
Feb 09, 2016

ന്യൂയോര്‍ക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങ­ളിൽ മലയാളി സാന്നിധ്യം ശ്രദ്ധേയമായി ശ്രീകുമാർ ഉണ്ണിത്താൻ

image ന്യൂയോർക്ക്‌: സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950  ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കി  ഇന്ത്യയുടെ  റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ ക്ഷണിക്കപ്പെട്ട  സദസിൽ   ന്യൂ യോർക്കിലെ  ഇന്ത്യൻ കോൺസുലേറ്റിൽ നടത്തുകയുണ്ടായി . നമ്മുടെ ചിന്തയും പ്രവര്‍ത്തനവുമാണ് ഇന്ത്യയെ ആവിഷ്‌കരിക്കുന്നതും രൂപപ്പെടുത്തുന്നതും. നാം എത്രമേല്‍ പുരോഗമിക്കുന്നുവോ അത്രമേല്‍ ഇന്ത്യയും പുരോഗതി നേടും. നാം എത്രമേല്‍ താഴുന്നുവോ അത്രതന്നെ ഇന്ത്യയും ചെറുതാവും. നാം എന്താണോ അതാണ് ഇന്ത്യ.ക്ഷണിക്കപെട്ട  ഇന്ത്യൻ  സദസിനു മുൻപിൽ ഇന്ത്യൻ കോൺസുലേറ്റ്  ജനറൽ ജ്ഞാനേശ്വർ  മുലെയുടെ പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു .അദ്ദേഹത്തിന്റെ നേതൃത്വത്തിൽ  നടത്തിയ  റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തിലെ  പല രാജ്യങ്ങളിൽ  നിന്നുള്ള വിദേശ പ്രതിനിധികൾ പങ്കെടുത്തു.   ഡെപ്യൂട്ടി  കോൺസുലേറ്റ്  ജനറൽ ഡോക്ടർ മനോജ്‌ മോഹപത്ര ഇന്ത്യൻ  പ്രസിഡന്റ്‌ന്റെ    റിപ്പ­ബ്ലിക് ദിന  ­സന്ദേശം വായിക്കുകയുണ്ടായി.  ഇതിൽ പങ്കെടുത്തവരിൽ  മലയാളി പ്രാധിനിത്യം ശ്രദ്ധയം ആയി. ഫൊക്കാനാ  ട്രസ്റ്റി ബോർഡ്‌ ചെയർ മാൻ  പോൾ  കറുകപ്പള്ളിൽ ,ഫൊക്കാനാ വിമന്‍സ് ഫോറം ദേശിയ  ചെയർ പേഴ്‌സൺ  ലീലാ മാരേട്ട്,ഡോക്ടർ തോമസ്‌ എബ്രഹാം, ശിവദാസൻ നായർ എന്നിവർ  പങ്കെടുത്തു.