Breaking News

Trending right now:
Description
 
Feb 09, 2016

റോഡുകൈയേറ്റം: മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം വിളിച്ചു കൂട്ടി അഭിപ്രായമറിയണം

image ആലപ്പുഴ: പട്ടണത്തില്‍ ശല്യമായിരിക്കുന്ന അനധികൃത റോഡു കൈയേറ്റക്കാരെ ഒഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ തടയാന്‍ ഭരണപക്ഷ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ വരെ രംഗത്തു വന്നിട്ടുള്ള സ്ഥിതിക്ക് കൗണ്‍സില്‍ യോഗം ഉടനെ വിളിച്ചു കൂട്ടി കൈയേറ്റം ഒഴിപ്പിക്കണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായമുള്ള കൗണ്‍സിലര്‍മാരുടെ പേരുകള്‍ വേര്‍തിരിച്ച് മുനിസിപ്പല്‍ വെബ്‌സൈറ്റില്‍ ഉടനെ പ്രസിദ്ധീകരിക്കണമെന്നു തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം വരുന്ന അസംഘടിതരായ പൊതുജനങ്ങളുടെ ആവശ്യത്തിനെതിരെ സംഘടിതരായ ന്യുനപക്ഷ കൈയേറ്റക്കാര്‍ക്കു നേതൃത്വം നല്കുന്ന ജനപ്രതിനിധികളെ വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാനുള്ള അവകാശമുണ്ട്.

റോഡിലേക്കും നടപ്പാതയിലേക്കും നിയമവിരുദ്ധമായും ഗതാഗതതടസ്സമുണ്ടാക്കും വിധവും അപകടകരമായി നുഴഞ്ഞുകയറിവരെ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്കുകയോ അവരെ പുനഃരധിവസിപ്പിക്കുകയോ ചെയ്യേണ്ടതില്ല. അങ്ങനെ ചെയ്താല്‍ നോട്ടീസ് നല്കലും ഒഴിപ്പിക്കലും പുനഃരധിവാസവും അവസാനിക്കില്ല. കൈയേറ്റക്കാര്‍ക്ക് ഒരിക്കലും ഒരു തരത്തിലുമുള്ള പരിരക്ഷ നല്‌കേണ്ടതില്ല. അങ്ങനെയാണെങ്കില്‍ ഉപജീവനത്തിനായി പോക്കറ്റടിയും മോഷണവും നടത്തുന്ന പാവപ്പെട്ടവര്‍ എന്നു പറയുന്നവരേയും ശിക്ഷിക്കാതെ സംരക്ഷിക്കേണ്ടി വരും.