Breaking News

Trending right now:
Description
 
Feb 09, 2016

ഫൊക്കാനാ വനിതാ ഫോറത്തിന്റെ ചിക്കാഗോ റിജിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു,ചെയർപെർസൺ ലീല ജോസഫ്‌ ,സെക്രട്ടറി ജെസി റിൻസി

ശ്രീകുമാർ ഉണ്ണിത്താൻ
image
ഫൊക്കാനാ  ചിക്കാഗോ രിജിൻ  വനിതാ ഫോറത്തിന്റെ ഭാരവാഹികളെ  തെരഞ്ഞെടുത്തു. ലീല ജോസഫ്‌    ചെയർപെർസൺ , സെക്രട്ടറി ജെസി റിൻസി   , ട്രഷറർ  ഷയിനി തോമസ്‌  , വൈസ് പ്രസിഡന്റ് ബ്രിട്ജിറ്റ്   ജോർജ് , ജോയിന്റ് സെക്രട്ടറി ജെസി മാത്യു  , ജോയിന്റ് ട്രഷറർ  സുനിയ മോൻസി ചാക്കോ   തുടങ്ങിവരെ  നിയമിച്ചതായി വിമന്‍സ് ഫോറം ദേശിയ ചെയർപേഴ്‌സണ്‍ ലീലാ മാരേട്ട്   അറിയിച്ചു.

അമേരിക്കയിൽ  മലയാളി ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വനിതകള്‍  തികച്ചും ബോധവതിയാണ്. ഐക്യമാണ് നമ്മുടെ ശക്തി. മലയാളി എന്ന നിലയിലുള്ള നമ്മുടെ നല്ലവശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സംഘടന ശക്തമാകണം. ഒന്നിച്ചുനിന്നാല്‍ പല കാര്യങ്ങളും ചെയ്യാം. 

ഏതു സാഹചര്യത്തില്‍ ജീവിച്ചാലും സ്വന്തം സംസ്കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന പ്രവാസികളിൽ  പലരും യുവതലമുറയുടെ ജീവിതക്രമവും അവരുടെ സംസ്കാരത്തിൽ  വരുന്ന മാറ്റവും കണ്ട് അന്ധാളിച്ചു പോകുന്നു. തന്റെ സംസ്കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോള്‍ മറ്റു സംസ്കാരങ്ങളിലെ നന്മ കാണാൻ  സാധിക്കാതെ പോകും. കുട്ടികൾ  പാശ്ചാത്യ സംസ്കാരത്തെ കെട്ടിപ്പുണരാൻ  ശ്രമിക്കുമ്പോള്‍ അസ്വസ്ഥരായി അവരെ "അറേഞ്ചഡ് മാര്യേജിന്റെ'' ശ്രംഗലയില്‍ കൊർത്തിടാൻ  തുനിയുമ്പോഴുണ്ടാകുന്ന ദുരന്തവും വിവാഹബന്ധങ്ങളുടെ തകർച്ചയും കണ്ടാലും മതാപിതാക്കൾക്ക് കൂറ് സ്വന്തം സംബ്രദായത്തൊടു തന്നെ. ഏത് സംസ്കാരത്തില്‍ വളർന്നാലും അവർ  നല്ല  പൗരന്മാരായി വളരണം എന്നതാണ്    ഫൊക്കാനാ വനിതാ ഫോറത്തിന്റെ  അഭിപ്രായമെന്ന്‌ വിമന്‍സ് ഫോറം ദേശിയ ചെയർപേഴ്‌സണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.ഇനിയും യുവതികൾ  അമേരിക്കൻ  സാംസ്‌കാരിക രാഷ്ട്രീയ മേഖലയ്ക്ക് സംഭാവന നല്കുവാൻ  വേണ്ടതെല്ലാം ചെയ്യുമെന്നു  ലീലാ മാരേട്ട് അറിയിച്ചു