Breaking News

Trending right now:
Description
 
Feb 09, 2016

നാമം എക്സലൻസ് അവാർഡ്‌ : അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20

Vineetha Nair
image
ന്യുജേഴ്‌സി: പ്രമുഖ സാംസ്കാരിക സംഘടനയായ  നാമത്തിന്റെ  2016ലെ  എക്സലൻസ് അവാർഡുകൾക്കായുള്ള  അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 20 ആണെന്ന് നാമം പ്രസിഡന്റ്‌  ഡോ. ഗീതേഷ്  തമ്പി അറിയിച്ചു 

തങ്ങളുടെ പ്രവർത്തന മേഖലകളിൽ അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളിൽ നിന്നും അവാർഡിനായുളള  അപേക്ഷകൾ സ്വീകരിക്കുമെന്ന്  പ്രോഗ്രാം കൺവീനർ സജിത് കുമാർ പറഞ്ഞു.  

ന്യുജേഴ്‌സിയിലെ എഡിസനിലുള്ള  റോയൽ ആൽബെർട്ട് സ്‌  പാലസിൽ 2016   മാർച്ച്‌ 19 വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന അതീവ ഹൃദ്യമായ ചടങ്ങിൽ വെച്ചാണ്‌ അവാർഡ്‌ ദാനം.  
 

അവാർഡിന്  അപേക്ഷിക്കാൻ താത്പര്യമുള്ളവരും, അവാർഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും,  http://www.namam.org/ എന്ന വെബ്സൈറ്റ്  സന്ദർശിച്ച്  അപേക്ഷ ഫോം  പൂരിപ്പിക്കേണ്ടതാണ് . കൂടുതൽ വിശദാംശങ്ങൾ  ഈ വെബ്സൈറ്റിൽ ലഭ്യമാണ് .
 
അവാർഡ്‌ ജേതാക്കളെ നിർണ്ണയിക്കുന്നത് പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട  ജൂറിയാണ് . തിരുവിതാംകൂർ  രാജകുടുംബാംഗം പൂയം തിരുനാൾ  ഗൗരി പാർവതി ബായി  അധ്യക്ഷയായ  ജൂറിയിൽ,  ലോക് സഭ അംഗം പ്രൊഫ. റിച്ചാർഡ്‌  ഹെ, ചലച്ചിത്ര താരം മുകുന്ദൻ മേനോൻ, സാമൂഹ്യ പ്രവർത്തകൻ  വേദ്  ചൗധരി, സീനിയർ റിസർച്ച്  സൈന്റിസ്റ്റ്  രാമൻ പ്രേമചന്ദ്രൻ  എന്നിവരാണ്   അംഗങ്ങൾ