Breaking News

Trending right now:
Description
 
Feb 05, 2016

സംഗീതസംവിധായകന്‍ ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാന്‍ മരിച്ച നിലയില്‍

image

ചെന്നൈ: സംഗീതസംവിധായകന്‍ ജോണ്‍സണിന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സണെ (29) മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈയിലെ കോടമ്പാക്കത്തെ വീട്ടിലാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. എന്താണ്‌ മരണ കാരണമെന്നത്‌ അവ്യക്തമാണ്‌. 
ചെന്നൈയിലാണ്‌ ഷാന്‍ ജോണ്‍സണ്‍ ജോലി ചെയ്‌തിരുന്നത്‌. കഴിഞ്ഞ ദിവസം ഒരു പാട്ടിന്റെ റിക്കോര്‍ഡിംഗ്‌ ഉണ്ടായിരുന്നു. ഇന്നായിരുന്നു ബാക്കി ഭാഗം റിക്കോര്‍ഡ്‌ ചെയ്യേണ്ടിയിരുന്നത്‌. 
നിരവഥി ചിത്രങ്ങളില്‍ ഷാന്‍ ജോണ്‍സണ്‍ പാടിയിട്ടുണ്ട്‌. പ്രെയ്‌സ്‌ ദി ലോര്‍ഡ്‌, എങ്കേയും എപ്പോതും പറവൈ, മിലി എന്നി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്‌. ഉടന്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന വേട്ട എന്ന ചിത്രത്തിനു വേണ്ടി വരികള്‍ എഴുതിയിട്ടുണ്ട്‌. 
2011ലാണ്‍ ജോണ്‍സണ്‍ മാഷ്‌ അന്തരിച്ചത്‌. പിറ്റേവര്‍ഷം മകന്‍ റെന്‍ ജോണ്‍സണ്‍ ഒരു ബൈക്കപകടത്തില്‍ മരിച്ചിരുന്നു. അവിവാഹിതയാണ്‌. അമ്മ റാണി.