Breaking News

Trending right now:
Description
 
Dec 30, 2012

ആറുലക്ഷത്തില്‍പരം രൂപ പാവങ്ങള്‍ക്ക് കൈമാറി വോകിംഗ് കാരുണ്യ രണ്ടാം വര്‍ഷത്തിലേക്ക്

ബോബന്‍ സെബാസ്‌റ്റിയന്‍
image
2011 നവംബറില്‍ രൂപികൃതമായ വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി വിജയകരമായി ആദ്യവര്‍ഷം പൂര്‍ത്തിയാക്കി കാരുണ്യത്തിന്‍റെ പൂമഴ പെയ്യിച്ചു രണ്ടാം വര്‍ഷത്തിലേക്ക്. കഴിഞ്ഞ പന്ത്രണ്ട് മാസകലയളവില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത പതിമൂന്നിടനങ്ങളില്‍ സഹായമെത്തിച്ചുകണ്ട്  ജനഹൃദയങ്ങളില്‍ ഇടം നേടിയ കൂട്ടായ്മയാണ് വോകിംഗ് കാരുണ്യ ചരിടബില്‍ സൊസൈറ്റി. 

ക്യാന്‍സര്‍ രോഗികള്‍, വൃക്ക സംബന്തമായ രോഗത്താല്‍ വലയുന്നവര്‍, ഭക്ഷണവും വസ്ത്രവും ഇല്ലാതെ അനാഥരായി കഴിയുന്ന നിരവധി  വൃദ്ധജനങ്ങള്‍ ഹൃദയ സംബന്ദമായ രോഗത്താല്‍ വലയുന്ന കൊച്ചു കുട്ടികള്‍ ഒരു പരുതിവരെ ഇവര്‍ക്ക്‌ ഒരു കൈതങ്ങകാന്‍ കഴിഞ്ഞു എന്നത് യു കെ യിലെ എല്ലാ മലയാളികള്‍ക്കും അഭിമാനാര്‍ഹമാണ്.

തികച്ചും ചിട്ടയായ പ്രവര്‍ത്തനവും സത്യസന്തമായ പ്രവര്‍ത്തന ശൈലിയും കൊണ്ടാണ് യു കെ യിലെ ജനങ്ങള്‍ വോകിംഗ് കരുണ്യയെ നെഞ്ചോടു ചേര്‍ത്തത്. കാരുണ്യയുടെ സാമ്പത്തിക ഇടപാടുകള്‍ തികച്ചും സുതാര്യമായ രീതിയിലാണ്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട്‌ മുഖേന മാത്രമേ  കാരുണ്യ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കു. ജനങ്ങള്‍ നല്‍കുന്ന  ഓരോ പെനിയും അര്‍ഹതപെട്ട കരങ്ങളില്‍ കൃത്യസമയത്ത് എത്തിക്കുന്നു എന്നത് വോകിംഗ് കരുണ്യയെ എന്നും ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നു.

ജയിന്‍ ജോസഫാണ്‌ കാരുണ്യയുടെ പ്രസിഡന്റ്‌, സെക്രട്ടറി സിബി ജോസ്‌, ട്രഷറര്‍ ബോബന്‍ സെബാസ്‌റ്റിയന്‍