Feb 05, 2016
ഗായിക രഞ്ജിനിയുടെ പിതാവ് അറസ്റ്റില്‍
കൊച്ചി: വാടകയ്ക്ക് എടുത്ത കാര്‍ മറിച്ചുവിറ്റ കേസില്‍ ഗായിക രഞ്ജിനിയുടെ പിതാവ് അറസ്റ്റില്‍. മുവാറ്റുപ്പുഴ സ്വദേശി പ്രിന്‍സ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഞ്ജിനിയുടെ പിതാവ് ബാബു ജോസിനെ പോലീസ് അറസ്റ്റ് ചെയതത്. 15 ദിവസത്തേയ്ക്ക് വാടകയ്ക്ക് എടുത്ത പ്രിന്‍സിന്റെ ഇയോണ്‍ കാറാണ് മറിച്ചു വിറ്റത്. കാര്‍ പലവട്ടം തിരികെ ആവശ്യപ്പെട്ടിട്ടും തിരികെ നല്കാന് ബാബു തയാറായില്ലെന്ന് പറയുന്നു. കാര്‍ ബാംഗ്ലൂരില്‍ ഉണ്ടെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. വിവാഹവശ്യത്തിനായി വാങ്ങിയ പതിനാറ് ലക്ഷം രൂപ രഞ്ജിനി തിരികെ നല്‍കിയില്ലെന്നും പരാതി ഉണ്ട്. വായ്പ വാങ്ങിയപ്പോള്‍ രഞ്ജിനിയും പിതാവും നല്കിയ ചെക്കുകള്‍ പണമില്ലാത്തതിനെ തുടര്‍ന്നു മടങ്ങിയിരുന്നു. ഈ കേസിലും പരാതിക്കാരന് കോടതിയെ സമീപിച്ചിട്ടുണ്ട്.