Breaking News

Trending right now:
Description
 
Feb 04, 2016

സ്‌തനാര്‍ബുദത്തിന്‌ മുന്‍കരുതല്‍; മാസത്തിലൊരിക്കല്‍ സ്വയം പരിശോധന

image സ്‌തനാര്‍ബുദത്തിന്‌ മുന്‍കരുതലിന്‌ മാസത്തിലൊരിക്കല്‍ സ്‌തനപരിശോധന സ്വയം നടത്തുന്നത്‌ നല്ലതാണ്‌. 20 വയ്‌സ കഴിഞ്ഞ എല്ലാ സ്‌ത്രീകളും പരിശോധന നടത്തേണ്ടതുണ്ട്‌. പരിശോധന ഇങ്ങനെ: ആദ്യം കണ്ണാടിക്കു മുമ്പില്‍നിന്നു അരക്കെട്ടില്‍ ഇരുകൈകളും വച്ച്‌ ഇരുസ്‌തനങ്ങളും പരിശോധിക്കുക. സ്‌തനങ്ങളുടെ വലിപ്പം, ആകൃതി, നിറം, എന്നിവയിലെ വ്യത്യസങ്ങള്‍ നിരീക്ഷിക്കേണ്ടതാണ്‌. സ്‌തനഭാഗത്തു കാണുന്ന ചുവന്ന നിറം, തടിപ്പ്‌, പാടുകള്‍ ഇവ ശ്രദ്ധിക്കണം. ഇരുകൈകളും മുകളിലേക്കുയര്‍ത്തി മാറ്റങ്ങള്‍ ശ്ര്‌ദ്ധിക്കേണ്ടതാണ്‌. തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു മുലക്കണ്ണുകള്‍ അമര്‍ത്തി സ്രവങ്ങള്‍ ഉണ്ടോ എന്നു നോക്കണം. കുളിക്കുന്ന സമയത്ത്‌ ഇതു ചെയ്യുന്നതാണ്‌ നല്ലത്‌. ശരീരം നനഞ്ഞിരിക്കുമ്പോഴാണ്‌ പരിശോധനയ്‌ക്ക്‌ അനുയോജ്യമായ സമയം. രണ്ടു കൈകളും തലയ്‌ക്കു മുകളില്‍ ഉയര്‍ത്തി മുല ഞെട്ടുകളുടെ സ്ഥാനഭ്രംശം ശ്രദ്ധിക്കണം. ഇടതു കൈവിരലുകള്‍കൊണ്ട്‌ മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട്‌ വലതുസ്‌തനവും വലതുകൈകൊണ്ട്‌ ഇടതുസ്‌തനവും പരിശോധിക്കാവുന്നതാണ്‌. അതോടൊപ്പം കക്ഷത്തിലും മൂലയിലും ഏതെങ്കിലും തടിപ്പുകള്‍, മുകഴകള്‍ ഉണ്ടോ എന്നുകൂടി പരിശോധിക്കണം. ആര്‍ത്തവത്തിനുശേഷം ഒരാഴ്‌ചകഴിഞ്ഞുവേണം ഈ പരിശോധന നടത്താന്‍. നിരപ്പായ പ്രതലത്തില്‍ കിടന്നുള്ള പരിശോധനയും നല്ലതാണ്‌. വലതുസ്‌തനം ഇടതുകൈകൊണ്ടും ഇടതു സ്‌തനം വലതുകൈകൊണ്ടും മുകളില്‍നിന്നു താഴേക്കു വയറിന്റെ മുകള്‍ഭാഗവരെയും വശങ്ങളില്‍ കക്ഷത്തിന്റെ ഭാഗത്തുനിന്നു നെഞ്ചിന്റെ മധ്യഭാഗം വരെയും വിരലുകള്‍ ചേര്‍ത്തുപിടിച്ചു വൃത്താകൃതിയില്‍ ചലിപ്പിച്ചാണ്‌ പരിശോധിക്കേണ്ടത്‌.