Breaking News

Trending right now:
Description
 
Feb 04, 2016

സ്‌ത്രീകളിലെ കാന്‍സര്‍ നേരത്തെ കണ്ടെത്താം

image കാന്‍സറിന്റെ വരവ്‌ അപ്രതീക്ഷിതമായിരിക്കും. അപ്പോഴേക്കും രോഗം മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കും. അതുകൊണ്ടുതന്നെ കാന്‍സറിന്റെ ലക്ഷണങ്ങളെ മുമ്പേ അറിയുകയാണ്‌ വേണ്ടത്‌. കഴിയുന്നത്ര വീട്ടില്‍തന്നെ, സ്വയം പരിശോധനയിലൂടെ ലക്ഷണങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കേണ്ടതാണ്‌. സംശയം തോന്നിയാല്‍ വിദഗ്‌ധ പരിശോധനതേടി ചികിത്സ ആരംഭിക്കുകയും വേണം. സ്‌ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന പ്രധാന കാന്‍സറുകള്‍ക്കെല്ലാം മുന്‍ലക്ഷണങ്ങളുണ്ട്‌. ആരംഭഘട്ടത്തില്‍തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ സ്‌തനാര്‍ബുദം പൂര്‍ണമായി മാറ്റാനാവും. രോഗം ബാധിച്ച ഭാഗമോ സ്‌തനം മുഴുവനുമോ നീക്കം ചെയ്യുന്നതാണ്‌ ചികിത്സാരീതി. ചിലപ്പോള്‍ സ്‌തനം നീക്കം ചെയ്യാതെ അര്‍ബുദകോശങ്ങളെ മാത്രം നീക്കം ചെയ്യാനുമാവും. ഹോര്‍മോന്‍ ചികിത്സ, കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സ എന്നിവയാണ്‌ ചികിത്സാ രീതികള്‍. സ്‌തന പുനര്‍നിര്‍മാണ ശസ്‌ത്രക്രിയകളും ലഭ്യമാണ്‌. സ്‌തനാര്‍ബുദം തുടക്കത്തില്‍തന്നെ കണ്ടുപിടിക്കുകയാണെങ്കില്‍ സ്‌തനം നിലനിര്‍ത്തി മുഴമാത്രം നീക്കുന്ന ശസ്‌ത്രക്രിയ ചെയ്യാനം. കീമോതെറാപ്പി ചികിത്സാ രീതിയില്‍ വിവിധതരത്തിലുള്ള മരുന്നുകള്‍ കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രയോഗിച്ച്‌ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു കാന്‍സര്‍ കോശങ്ങള്‍ അവശേഷിക്കുന്നുവെങ്കില്‍ അവയെ നശിപ്പിക്കും. റേഡിയേഷന്‍ ചികിത്സവഴി കാന്‍സര്‍കോശങ്ങളെ നശിപ്പിക്കാനാവും.

സ്‌താനാര്‍ബുധ കാന്‍സറിന്റെ ലക്ഷണങ്ങള്‍: സ്‌തനത്തിലുണ്ടാകുന്ന മുഴകള്‍, സ്‌തനാകൃതിയില്‍ വരുന്ന മാറ്റങ്ങള്‍, തൊലിപ്പുറത്തുണ്ടാകുന്ന വ്യതിയാനങ്ങള്‍, മുലഞ്ഞെട്ട്‌ ഉള്ളിലേക്ക്‌ വലിഞ്ഞിരിക്കുക, മുലഞെട്ടില്‍നിന്ന്‌ സ്രവങ്ങള്‍വരുക, മുലഞെട്ടില്‍ ചുറ്റുമുണ്ടാകുന്ന നിറമാറ്റം, മുലഞെട്ടിലുണ്ടാകുന്ന വ്രണങ്ങള്‍, കക്ഷത്തിലുണ്ടാകുന്ന വീക്കം, കൈകള്‍ അകാരണമായി വിയര്‍ക്കുക. കാന്‍സര്‍ എന്നു സംശയിക്കാവുന്ന രോഗലക്ഷണങ്ങള്‍: എല്ലാ കാന്‍സറും തുടക്കത്തില്‍ കണ്ടുപിടിക്കുക ദുഷ്‌കരമാണ്‌. കാന്‍സര്‍ എന്നു സംശയിക്കുന്ന രോഗലക്ഷണങ്ങള്‍: 1. അകാരണമായി മെലിയുക, 2. വിട്ടുമാറാത്ത പനി, തലവേദന, നടുവേദന, 3. വിശപ്പ്‌ കുറയുക, 4. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്‌, 5. വയറുവീക്കം, 6. രക്തം കലര്‍ന്നോ, കറുപ്പു നിറത്തിലോ മലം പോകുക, 7. കഫത്തില്‍ രക്തം കാണുക, 8. വേഗത്തില്‍ വളരുന്ന മുഴകള്‍, മാറിടത്തിലെ മുഴകള്‍, 9. മറുകിന്‌ നിറവ്യത്യാസമോ വലുപ്പവ്യത്യാസമോ ഉണ്ടാവുക, 10. രക്തംകലര്‍ന്ന മൂത്രം ഒഴിക്കുക, 11. മാറാത്ത വായ്‌പ്പുണ്ണ്‌, 12. ആര്‍ത്തവ വിരാമത്തിനുശേഷം രക്തസ്രാവം.