
കൊച്ചി: ജാഗ്വാറിന്റെ ഏറ്റവും പുതിയ സ്പോര്‍ട്ട്സ് സലൂണ്‍ എക്സ്ഇ വിപണിയിലെത്തി. 2.0 ലിറ്റര്‍ പെട്രോള്‍ എന്ജിന് കരുത്തുമായി എത്തുന്ന എക്സ്ഇ 147 കെഡബ്ല്യൂ, 177 കെഡബ്ല്യൂ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ശേഷികളിലാണെത്തുന്നത്. 177 കെഡബ്ല്യൂ മോഡലിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ കേവലം 6.8 സെക്കന്റുകള്‍ മതിയാകും.
ഓള് സര്‍ഫസ് പ്രോഗ്രസ് കണ്ട്രോള്, ഇന്റലിജെന്റ് സ്റ്റാര്‍ട്ട് - സ്റ്റോപ്പ്, ഇലക്ട്രോണിക് പവര്‍ സ്റ്റിയറിംഗ്, 10 വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, സോഫ്റ്റ് ഗ്രോയിന്‍ ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍ റൂഫ്, സറൗണ്ട് കാമറ സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് എക്സ്ഇ എത്തുന്നത്.
പൂനയിലെ ജാഗ്വാര്‍ ലാന്റ്റോവര്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഈ മോഡല്‍ ഫെബ്രുവരി അവസാന വാരത്തോടെ ഡീലര്‍ഷിപ്പ് ഔട്ട്ലെറ്റുകളില് വില്പനയ്ക്കെത്തും. എക്സ്ഇ 2 ലിറ്റര്‍ 147 കെഡബ്ല്യൂ മോഡലിന് 39.90 ലക്ഷം രൂപയും 177 കെഡബ്ല്യൂ മോഡലിന് 46.5 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ് ഷോറൂം വില.