Breaking News

Trending right now:
Description
 
Feb 03, 2016

ദുബായില്‍ വേശ്യാലയം നടത്തുന്നുവെന്നു മലയാളി യുവതി, ഓഫിസില്‍ എത്തിയാല്‍ സ്‌ത്രീകളെ തരാമെന്നു വാട്‌സ്‌ അപ്പ്‌ വീഡിയോ

image

തിരുവനന്തപുരം: ദുബായില്‍ വേശ്യാലയം നടത്തുന്നുവെന്നു പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ്‌ നടത്തി യുവതി. ദുബായില്‍ താനൊരു വേശ്യാലയം നടത്തുകയാണെന്നും അവിടെ വന്നാല്‍ ആവശ്യമുള്ള സ്‌ത്രീകളെ തരാമെന്നു വാഗ്‌ദാനം ചെയ്‌തു കൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ്‌ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്‌. കോഴിക്കോട്‌ എരിഞ്ഞിപ്പാലം സ്വദേശിയാണെന്നും യുവതി പരിചയപ്പെടുത്തുന്നുണ്ട്‌. 
എന്നാല്‍ ആദ്യ വീഡിയോ വൈറലായതോടെ വിശദീകരണവുമായി യുവതി വീണ്ടുമെത്തി. താനൊരു മോശപ്പെട്ട സ്‌ത്രീയല്ലെന്നും സുഹൃത്തിനൊപ്പം തമാശയ്‌ക്ക്‌ ചെയ്‌തതാണെന്നും യുവതി പൊട്ടികരഞ്ഞു കൊണ്ടു പറയുന്നതാണ്‌ രണ്ടാമത്തെ വീഡിയോ. ആദ്യവീഡിയോ വൈറലായതോടെ സലൂണിലെ ജീവനക്കാരിയായ തനിക്ക്‌ ജോലി നഷ്ട
പ്പെട്ടെന്നും അവര്‍ പറയുന്നു.
വീഡിയോ വൈറലായതോടെ ദുബായ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ബോര്‍ണിയോ ഡിജിറ്റല്‍ എന്ന പേജിലാണ്‌ വീഡിയോ പ്രത്യക്ഷപ്പെട്ടത്‌