Breaking News

Trending right now:
Description
 
Feb 02, 2016

ഷാജി കൈലാസ്‌ സോളാര്‍ വിവാദസിനിമ ഉപേക്ഷിച്ചു

image സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സരിത എസ്‌.നായരെ മുഖ്യകഥാപാത്രമായി സംവിധായകന്‍ ഷാജി കൈലാസ്‌ എടുക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സിനിമ നിര്‍മാണം ഉപേക്ഷിച്ചു. രണ്ടാഴ്‌ചത്തെ ചിത്രീകരണം നടത്തിയിരുന്നു. സുരേഷ്‌ ഗോപിയെ നായകനാക്കി സംസ്ഥാനം എന്ന പേരിലാണു സോളാര്‍ വിവാദം അഭ്രപാളികളിലെത്തിക്കാന്‍ ഷാജി കൈലാസ്‌ തീരുമാനിച്ചിരുന്നത്‌. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ്‌ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനം. ഇതു രാഷ്ട്രീയരംഗത്ത്‌ കോളിളക്കം സൃഷ്ടിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. രാഷ്ട്രീയ സംഭവവികാസങ്ങള്‍ മാറിവരുന്ന പശ്ചാത്തലത്തിലാണ്‌ ഇത്തരമൊരു സിനിമയുമായി മുന്നോട്ടുപോകേണ്ടെന്നു ഷാജി കൈലാസ്‌ തീരുമാനിച്ചത്‌. സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലുള്ള കുറ്റാന്വേഷണ കഥയാണ്‌ തിര്‌കകഥാകൃത്ത്‌ രാജേഷ്‌ ജയരാമന്‍ എഴുതിയിരുന്നത്‌. കേസ്‌ അന്വേഷിക്കാനെത്തുന്ന ഐപിഎസ്‌ ഓഫീസറുടെ വേഷമായിരുന്നു സുരേഷ്‌ ഗോപിക്ക്‌