Breaking News

Trending right now:
Description
 
Feb 01, 2016

സാംസങ്‌ ഗാലക്‌സി നോട്ട്‌5 ഡ്യുവല്‍ സിം വിപണിയില്‍

image കൊച്ചി: സാംസങ്‌ ഗാലക്‌സി നോട്ട്‌5-ന്റെ ഡ്യുവല്‍ സിം പതിപ്പ്‌ പുറത്തിറങ്ങി. ഇതാദ്യമായാണ്‌ സാംസങിന്റെ ഫ്‌ളാഗ്‌ഷിപ്‌ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകളിലൊന്ന്‌ ഡ്യുവല്‍ സിം സംവിധാനവുമായി വിപണിയിലെത്തുന്നത്‌. പുതിയ ഡിസൈനില്‍ വിപണിയിലെത്തുന്ന നോട്ട്‌5 ഡ്യുവല്‍ സിം കട്ട്‌ മെറ്റലും സ്‌മൂത്ത്‌ ഗ്ലാസും ഉപയോഗിച്ചാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. 

മികച്ച സ്‌ക്രീന്‍ ടെക്‌നോളജി, ഉന്നത നിലവാരത്തിലുള്ള കാമറ, മെച്ചപ്പെടുത്തിയ എസ്‌ പെന്‍ എന്നിവയ്‌ക്ക്‌ പുറമെ 5.7 ഇഞ്ച്‌ ക്വാഡ്‌ എച്ച്‌ഡി സൂപ്പര്‍ അമോലെഡ്‌ ഡിസ്‌പ്ലേ, 4 ജിബി റാം, ആന്‍ഡ്രോയ്‌ഡ്‌ ലോലിപ്പോപ്പ്‌ ഒഎസ്‌ തുടങ്ങിയ സവിശേഷതകള്‍ സാംസങ്‌ ഗാലക്‌സി നോട്ട്‌5 ഡ്യുവല്‍ സിമ്മിനെ ഉപയോക്താക്കള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നു. 

സാംസങ്‌ ഗാലക്‌സി നോട്ട്‌5 ഡ്യുവല്‍ സിമ്മിന്റെ 32 ജിബി മെമ്മറി വേരിയന്റിന്‌ 51,400 രൂപയും 64 ജിബി മെമ്മറി വേരിയന്റിന്‌ 57,400 രൂപയുമാണ്‌ വില. ഗോള്‍ഡ്‌ പ്ലാറ്റിനം , ബ്ലാക്ക്‌ സഫയര്‍, സില്‍വര്‍ ടൈറ്റാനിയം എന്നീ നിറങ്ങളിലാണ്‌ സാംസങ്‌ ഗാലക്‌സി നോട്ട്‌5 ഡ്യുവല്‍ സിം സ്‌മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകുന്നത്‌.