Breaking News

Trending right now:
Description
 
Dec 30, 2012

ഒഐസിസിയുടെ പുതുവത്സരാഘോഷം

സുജു ദാനിയേല്‍
image
വിവിധ റീജണല്‍, കൗണ്‍സില്‍, നാഷണല്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ ഒഐസിസി യുകെയുടെ ക്രിസ്‌മസ്‌-പുതുവത്സര ആഘോഷങ്ങള്‍ ശ്രദ്ധേയമായി. സറൈയിലെ ക്രോയ്‌ഡണ്‍ കമ്മിറ്റിയാണ്‌ ആഘോഷങ്ങള്‍ക്ക്‌ ആതിഥേയത്വം വഹിച്ചത്‌. 

മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‌ പ്രണാമമര്‍പ്പിച്ച്‌ തുടങ്ങിയ ചടങ്ങില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഫസ്റ്റ്‌ സെക്രട്ടറി ജോര്‍ജ്‌ രാജു മുഖ്യപ്രഭാഷണം നടത്തി. ലൗട്ടന്‍ കൗണ്‍സിലര്‍ ഫിലിപ്പ്‌ ഏബ്രാഹാം മുഖ്യഅതിഥിയായിരുന്നു.

ഒഐസിസി യുകെ കണ്‍വീനര്‍ ടി. ഹരിദാസ്‌ ചടങ്ങുകളുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. കോണ്‍സുലാര്‍ ജനറലായി സ്ഥാനംകയറ്റം ലഭിച്ച്‌ യുകെയില്‍നിന്ന്‌ മാറിപ്പോകുന്ന ജോര്‍ജ്‌ രാജുവിന്‌ ഒഐസിസി യുകെയുടെ ഉപഹാരം നാഷണല്‍ കമ്മിറ്റി ജോയിന്റ്‌ കണ്‍വീനര്‍ കെ.കെ. മോഹന്‍ദാസ്‌ കൈമാറി. ബിജു കല്ലമ്പലം പൂച്ചെണ്ടുനല്‌കി ആദരിച്ചു. 

നാഷണല്‍ കമ്മിറ്റിയംഗം സുജു കെ. ദാനിയേല്‍ കരുണാകരന്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. നാഷണല്‍ കമ്മിറ്റിയംഗം ബിബിന്‍ കുഴുവേലില്‍ ചടങ്ങില്‍ പങ്കെടുത്തു. വോയ്‌സ്‌ ഓഫ്‌ ലണ്ടന്‍ ഗാനമേള അവതരിപ്പിച്ചു. 


ബേബിക്കുട്ടി ജോര്‍ജ്‌, ബിജു കരിയില്‍, ജോസി ജോര്‍ജ്‌, സുരേഷ്‌ ബാബു തുടങ്ങിയവരുടെ ചിട്ടയായ പ്രവര്‍ത്തിനൊപ്പം പരിപാടികള്‍ക്ക്‌ ജവഹര്‍, അഷ്‌റഫ്‌, സുനു ദത്ത്‌, മഹേഷ്‌, മനുദേവ്‌, സുനില്‍ ജോസ്‌, സുമലാല്‍, അനില്‍, ടിബിന്‍, ന്യൂഹാം കൗണ്‍സില്‍ ഭാരവാഹികളായ സന്തോഷ്‌ ബെഞ്ചമിന്‍, വിജീഷ്‌, സിറില്‍, ഡോര്‍ക്കിംഗ്‌ കൗണ്‍സില്‍ ഭാരവാഹികളായ ബിനു തോമസ്‌, ജിന്‍സി തോമസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‌കി. ചടങ്ങിനുശേഷം വിഭവ സമൃദ്ധമായ വിരുന്നും ഒരുക്കിയിരുന്നു.