Breaking News

Trending right now:
Description
 
Jan 29, 2016

ഹാര്‍ലി ഡേവിഡ്‌സണ്‍ 1200 കസ്‌റ്റം ഇന്ത്യന്‍ വിപണിയില്‍

image കൊച്ചി: ഹാര്‍ലി ഡേവിഡ്‌സണ്‍ പുതിയ 2016 സ്‌പോര്‍ട്ട്‌സ്‌റ്റര്‍ 1200 കസ്‌റ്റം മോട്ടോര്‍ ബൈക്ക്‌ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു. പടക്കപ്പലിന്റെ പ്രൗഢിയുമായി നിരത്തുകളെ കീഴടക്കാന്‍ എത്തുന്ന 1200 കസ്റ്റത്തിന്‌ 8,90,000 രൂപയാണ്‌ ഡല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില. വേഗമേറിയ സ്‌പോര്‍ട്ട്‌സ്റ്റര്‍ മോഡലിന്റെ മികവും ചുറുചുറുക്കും ഒത്തുചേരുന്ന 1200 കസ്‌റ്റം പ്രൗഢ സവിശേഷതകളോടെയാണ്‌ എത്തുന്നത്‌. ഹരിയാനയിലെ ബാവലിലെ ഹാര്‍ലി ഫാക്ടറിയിലാണ്‌ 1200 കസ്‌റ്റം അസംബിള്‍ ചെയ്യുന്നത്‌. ഹാര്‍ലി ഇന്ത്യയുടെ സികെഡി (കംപ്ലീറ്റ്‌ നോക്ക്‌ഡൗണ്‍) ശ്രേണിയിലെ എട്ടാമത്തെ മോഡലാണ്‌ ഇത്‌.
 
ക്രോം ട്രീറ്റ്‌മെന്റ്‌ കവറുകളോടു കൂടിയ ബ്ലാക്ക്‌ പൗഡര്‍-കോട്ടഡ്‌ എന്‍ജിന്‍, ഫാറ്റ്‌ ഫ്രന്‍ഡ്‌-എന്‍ഡ്‌ ഡിസൈന്‍, ക്രോം ഹെഡ്‌ലാംപ്‌ ബക്കറ്റ്‌, ക്രോം ഹെഡ്‌ലൈറ്റ്‌ ഐബ്രോ, എല്‍ഇഡി ടെയില്‍ ലൈറ്റ്‌, പുള്‍-ബാക്ക്‌ ഹാന്‍ഡില്‍ ബാര്‍, ടു-അപ്പ്‌ കസ്റ്റം സീറ്റ്‌ തുടങ്ങിയ സവിശേഷതകള്‍ 1200 കസ്‌റ്റത്തെ തികച്ചും സ്‌റ്റൈലിഷ്‌ ആക്കുന്നു. 
ട്രിപ്പ്‌ സ്വിച്ചും സ്റ്റാര്‍ട്ട്‌്‌ സ്വിച്ചും ഉള്ള ഇന്റര്‍ഗ്രേറ്റഡ്‌ ഇലക്ട്രോണിക്‌ സംവിധാനം, ഇലക്ട്രോണിക്‌ സ്‌പീഡോമീറ്ററും ഓഡോ മീറ്ററും ഘടിപ്പിച്ച ഹാന്‍ഡില്‍ ബാര്‍, ടൈം-ഓഫ്‌-ഡേ ക്ലോക്കോടു കൂടിയ ഓഡോ മീറ്റര്‍, ഡ്യുവല്‍ ട്രിപ്പ്‌ മീറ്റര്‍, ലോ ഫ്യുവല്‍ വാണിംങ്‌ ലൈറ്റ്‌, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, ഗിയര്‍ ഇന്‍ഡികേറ്റര്‍, കൂടാതെ ബ്ലേഡ്‌ കീ ഇഗ്നീഷന്‍, സ്‌പോര്‍ട്ട്‌സ്റ്റര്‍ മോഡലുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്‌തിരുക്കുന്ന മിഷലിന്‍ സ്‌കോര്‍ച്ചര്‍ 31 ടയറുകള്‍, ആഗോള എമിഷന്‍ നിലവാരം ഉറപ്പുവരുത്തുന്ന ക്ലോസ്‌ഡ്‌ ലൂപ്പ്‌ എക്‌സോസ്‌റ്റ്‌ സംവിധാനം എന്നിവ ഹാര്‍ലി ഡേവിഡ്‌സണ്‍ 1200 കസ്‌റ്റത്തിന്റെ പ്രധാന സവിശേഷതകള്‍.
ഹാര്‍ലി ഡേവിഡ്‌സണിന്റെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഈ പുതിയ മോഡല്‍ ല�്യമാണ്‌്‌.