Breaking News

Trending right now:
Description
 
Jan 27, 2016

ചിത്രത്തില്‍ അശ്ലീല രംഗങ്ങള്‍ കൂടുതല്‍; പാക്കിസ്ഥാനില്‍ പ്രദര്‍ശനം തടഞ്ഞു

image ബോളിവുഡ്‌ ചിത്രമായ ക്യാ കൂള്‍ ഹെയ്‌ന്‍ കം പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തി. ചിത്രത്തില്‍ അശ്ലീലരംഗങ്ങളും സംഭാഷണങ്ങളും കൂടുതലാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പ്രദര്‍ശനാനുമതി നിഷേധിച്ചത്‌. നഗ്നരംഗങ്ങളും അശ്ലീലകമന്റുകളും പരിധിവിട്ടു. ഈ ചിത്രത്തിന്‌ ഒരു രീതിയിലും പ്രദര്‍ശനാനുമതി നല്‍കാനാവില്ല- പാക്കിസ്ഥാന്‍ സെന്‍ട്രല്‍ ബോര്‍ഡ്‌ ഫോര്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അധ്യക്ഷന്‍ മൊബഷീര്‍ ഹസന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ റിലീസായതിനു തൊട്ടുപിന്നാലെ ചിത്രം പാക്കിസ്ഥാനില്‍ പ്രദര്‍ശനത്തിന്‌ എത്തിയിരുന്നു. ഇവിടുത്തെ ചില തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ്‌ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്‌പ്പിച്ചത്‌. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ്‌ ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും പറയുന്നു. ഇതുസംബന്ധിച്ച്‌ വിശദീകരണം ആവശ്യപ്പെട്ട്‌ വിതരണക്കാരന്‍ കത്ത്‌ അയച്ചിട്ടുണ്ടെന്നു മൊബഷീര്‍ ഹസന്‍ വ്യക്തമാക്കി.