Breaking News

Trending right now:
Description
 
Jan 25, 2016

ചെറുപ്പത്തില്‍ തരാത്ത ഉമ്മക്ക്‌ പകരം എന്റെ ഒരായിരം ഉമ്മ, കല്‍പ്പനയ്‌ക്ക്‌ അന്ത്യചുംബനങ്ങള്‍ നല്‍കി ദുല്‍ഖര്‍

image
ചെറുപ്പത്തില്‍ തരാതെ പോയ ചുംബനങ്ങള്‍ക്കു പകരം ഒരായിരം ചുംബനങ്ങള്‍ കല്‍പ്പനയ്‌ക്ക്‌ നല്‍കി ദുല്‍ഖറിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌. 
തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഒരുപാടു കഥകള്‍ പറഞ്ഞു തരുമായിരുന്നുവെന്നും ചെറുപ്പത്തില്‍ എത്ര ആവശ്യപ്പെട്ടാലും താന്‍ കല്‍പ്പനയ്‌ക്ക്‌ ഒരു ഉമ്മ നല്‍കില്ലായിരുന്നുവെന്നും പറയുമായിരുന്നു. അതുകൊണ്ട്‌ ചാര്‍ലി മേരിയെ ചുംബിക്കുന്ന ബോട്ട്‌ സീനില്‍ കല്‍പ്പന വളരെ സന്തോഷവതിയായിരുന്നു. ചെറുപ്പത്തില്‍ ചോദിച്ചപ്പോള്‍ ഞാന്‍ തന്നില്ല എന്ന്‌ പറഞ്ഞ ഉമ്മയ്‌ക്ക്‌ പകരം എന്റെ ഒരായിരം ഉമ്മ എന്നു പറഞ്ഞു കൊണ്ടാണ്‌ ദൂല്‍ഖറിന്റെ പോസ്‌റ്റ്‌ അവസാനിക്കുന്നത്‌.
ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ കല്‍പ്പനയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ്‌ കേട്ടത്‌. മഞ്‌ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍,, പൃഥി രാജ്‌ റീമ കല്ലിങ്കല്‍ തുടങ്ങിയ പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചിച്ചു.