Breaking News

Trending right now:
Description
 
Jan 24, 2016

അര്‍ച്ചന കവി വിവാഹിതയായി

image ചലച്ചിത്ര താരം അര്‍ച്ചന കവി വിവാഹിതയായി. ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ അബീഷ്‌ മാത്യുവാണ്‌ വരന്‍. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ്‌ കോമഡി ഷോകളിലൂടെയാണ്‌ പ്രശസ്‌തനായത്‌. 2009 ല്‍ ലാല്‍ ജോസ്‌ സംവിധാനം ചെയ്‌ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ്‌ അര്‍ച്ചന കവി സിനിമയില്‍ അരങ്ങേറിയത്‌. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. സിനിമാ മേഖലയില്‍ നിന്ന്‌ റിമ കല്ലിങ്കലും മാളവിക മോഹനും എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31 നാണ്‌ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നത്‌. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ്‌.