Breaking News

Trending right now:
Description
 
Jan 23, 2016

15 വര്‍ഷത്തെ വിവാഹജീവിതം; ഫര്‍ഹാന്‍ അക്തറും അധുനയും വേര്‍പിരിഞ്ഞു

image 15 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച്‌ ബോളിവുഡ്‌ താരം ഫര്‍ഹാന്‍ അക്തറും ഭാര്യ അധുനയും വേര്‍പിരിഞ്ഞു. ഫര്‍ഹാനും അധുനയും സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിലൂടെയാണ്‌ വേര്‍പിരിയല്‍ വാര്‍ത്ത സ്ഥിരീകരിച്ചത്‌. അനാവശ്യമായ ഊഹാപോഹങ്ങളില്‍നിന്ന്‌ തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാനാണ്‌ ബന്ധം വേര്‍പെടുത്തുന്ന വിവരം വെളിപ്പെടുത്തുന്നതെന്നും തങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും ഇരുവരും മാധ്യമങ്ങളോട്‌ അഭ്യര്‍ഥിച്ചു. അടുത്ത കാലത്ത്‌ ഇരുവരും പിണക്കത്തിലായിരുന്നു. അതേസമയം, വേര്‍പിരിയലിന്റെ കാരണം വ്യ്‌ക്തമല്ല. എന്നാല്‍, ഫര്‍ഹാന്റെ പുതിയ ചിത്രമായ വസീറിന്റെ പ്രചാരണ-റിലീസ്‌ പരിപാടികളില്‍ അധുനയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. നടന്‍, സംവിധായകന്‍, ഗായകന്‍, നിര്‍മാതാവ്‌, തിരക്കഥാകൃത്ത്‌, ഗാനരചയിതാവ്‌, അവതാരകന്‍ എന്നീ നിലകളില്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ട ആളാണ്‌ ഫര്‍ഹാന്‍ അക്തര്‍.