Breaking News

Trending right now:
Description
 
Jan 22, 2016

നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ ചര്‍ച്ചകള്‍ക്കായി കുവൈത്ത്‌ ആരോഗ്യമന്ത്രാലയം പ്രതിനിധികള്‍ കേരളത്തില്‍ എത്തുന്നു

image
ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ ചര്‍ച്ചകള്‍ക്കായി കുവൈത്ത്‌ ആരോഗ്യമന്ത്രാലയം പ്രതിവിധികള്‍ അടുത്തമാസം കേരളത്തില്‍ എത്തുന്നു. നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലാണ്‌ ഇതു സംബന്ധിച്ചു ധാരണയായത്‌. നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റിന്റെ ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ സംവിധാനങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്താനാണ്‌ കുവൈറ്റ്‌ സംഘം ഇന്ത്യയില്‍ എത്തുന്നത്‌.
നോര്‍ക്ക, ഒഡാപെക്‌, ഓവര്‍സീസ്‌ മാന്‍പവര്‍ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‍ തുടങ്ങിയ ഏജന്‍സികള്‍ സംഘം സന്ദര്‍ശിക്കും. ഫെബ്രുവരിയില്‍ ഇരുകൂട്ടര്‍ക്കും സൗകര്യമായ തീയതിയിലായിരിക്കും സന്ദര്‍ശനം.
കുവൈത്ത്‌ സംഘം രണ്ടു ദിവസം കേരളത്തില്‍ ചിലവഴിക്കും. നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റിനായി ആരോഗ്യമന്ത്രാലയം കരാര്‍ നല്‍കുന്ന ഏജന്‍സികള്‍ ഈ മൈഗ്രേഷന്‍ സംവിധാനത്തില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നു കേരളം കുവൈറ്റ്‌ മന്ത്രാലയത്തോടു ആവശ്യപ്പെട്ടു. നിലവില്‍ രണ്ടു ഏജന്‍സികള്‍ മാത്രമാണ്‌ ഇങ്ങനെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. ഓരോ വര്‍ഷവും ആവശ്യമായി വരുന്ന നഴ്‌സുമാരുടെ എണ്ണം സംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകളില്‍ നിര്‍ദേശം ഉയര്‍ന്നു.