Breaking News

Trending right now:
Description
 
Jan 20, 2016

അസിനും രാഹുല്‍ശര്‍മയും വിവാഹിതയായി

image ബോളിവുഡ്‌ നടി അസിന്‍ തോട്ടുങ്കലും ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ നിര്‍മാണകമ്പനിയായ മൈക്രോമാക്‌സിന്റെ സഹസ്ഥാപകനും ശതകോടീശ്വരനുമായ രാഹുല്‍ ശര്‍മയും വിവാഹിതരായി. ഡല്‍ഹിയില്‍ ചൊവ്വാഴ്‌ച രാവിലെ ക്രിസ്‌ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. വൈകുന്നേരം ഹിന്ദു ആചാരപ്രാകാരവും ഇരുവരും താലിചാര്‍ത്തി. ട്വിറ്ററിലൂടെ അസിനാണു കല്യാണ വിവരം പുറത്തുവിട്ടത്‌. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്‌ പങ്കെടുത്തത്‌. അസിന്റെയും രാഹുലിന്റെയും അടുത്ത സുഹൃത്തുക്കളും സൂപ്പര്‍ സ്റ്റാര്‍ അക്ഷയ്‌ കുമാറും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ സല്‍ക്കാരം മുംബൈയില്‍ നടക്കും. ഇരുവരും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. 15-ാം വയസില്‍ സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേയ്‌ക്കു അസിന്‍ ചുവടുവച്ചത്‌. മികച്ച നടിക്കുള്ള തെലുങ്ക്‌ ഫിലിംഫെയര്‍ അവാര്‍ഡ്‌ അസിന്‌ ലഭിച്ചിട്ടുണ്ട്‌.