Breaking News

Trending right now:
Description
 
Jan 19, 2016

ഗ്രേറ്റ്‌ ഇന്ത്യന്‍ സെയ്‌ലുമായി ആമസോണ്‍ ജനുവരി 21 മുതല്‍ 23 വരെ 72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഡീല്‍ മാരത്തോണ്‍

image പുതുവര്‍ഷാരംഭത്തില്‍ ഗ്രേറ്റ്‌ ഇന്ത്യന്‍ സെയ്‌ലുമായി ആമസോണ്‍ ഇന്ത്യ. ജനുവരി 21 മുതല്‍ 23 വരെയാണ്‌ സെയ്‌ല്‍ ഒരുക്കിയിരിക്കുന്നത്‌. 72 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ഡീലില്‍ ആകര്‍ഷകങ്ങളായ ഡിസ്‌കൗണ്ട്‌ ഓഫറുകളും നൂറിലധികം വിഭാഗങ്ങളിലായി ഒരോ മണിക്കൂറിലുമുള്ള ഡീലുകളും ഗ്രേറ്റ്‌ ഇന്ത്യന്‍ സെയ്‌ലിന്റെ പ്രത്യേകതയാണ്‌.

കൂടാതെ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉത്‌പന്നങ്ങള്‍ക്ക്‌ 30 ശതമാനം വരെ കിഴിവ്‌, ബേബി ബ്രാന്‍ഡുകള്‍ക്ക്‌ 35 ശതമാനം വരെയും വിദേശനിര്‍മ്മിത കളിപ്പാട്ട ശേഖരങ്ങള്‍ക്ക്‌്‌ 30 ശതമാനം വരെയും ഹോം ആന്‍ഡ്‌ കിച്ചണ്‍ ബ്രാന്‍ഡുകള്‍ക്ക്‌ 20 ശതമാനം വരെയും ഡിസ്‌കൗണ്ട്‌ ഗ്രേറ്റ്‌ ഇന്ത്യന്‍ സെയ്‌ലിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യ നല്‍കുന്നുണ്ട്‌.

ആമസോണ്‍ ഡോട്ട്‌ ഇന്നിന്റെ ആപ്പില്‍ 15 മിനിറ്റ്‌ മുന്‍പേ ഡീലുകള്‍ ലഭ്യമാണ്‌. ആമസോണിന്റെ ഗിഫ്‌റ്റ്‌ കാര്‍ഡ്‌ ഉള്ളവര്‍ക്ക്‌ ഇന്‍സ്റ്റന്റ്‌ ഡിസ്‌കൗണ്ട്‌ ലഭിക്കും. കൂടാതെ സിറ്റി ബാങ്ക്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉടമകള്‍ക്ക്‌ 10 ശതമാനം കാഷ്‌ ബാക്കും ഗ്രേറ്റ്‌ ഇന്ത്യന്‍ സെയ്‌ലിന്റെ ഭാഗമായി ലഭിക്കുന്നു