Breaking News

Trending right now:
Description
 
Jan 19, 2016

സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ് പുതുവത്സരാഘോഷം വര്‍ണാഭമായി

ജോജി കാവനാല്‍
image Displaying IMG_2307.JPGന്യൂജേഴ്‌സി: സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സര ആഘോഷത്തോടൊപ്പം അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ 12ാം സ്ഥാനാരോഹണ വാര്‍ഷികാഘോഷം വര്ണാഭമായി.
ജനുവരി രണ്ടിന് രാവിലെ 9.30ന് ന്യൂജഴ്‌സിയിലെ റോസ് ലാന്‍ഡിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹാളില്‍ തീത്തോസ് തിരുമേനിയുടെ പ്രാര്‍ത്ഥനയോടെയാമ് കലാപരിപാടികള്‍ക്ക് തുടക്കമായത്. സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പ് ജനറല്‍ സെക്രട്ടറി ഷെവ.എബ്രാഹാം മാത്യു സ്വാഗതം ആശംസിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഗീവര്‍ഗീസ് ചാലിശേരി ക്രിസ്തുമസ് സന്ദേശം നല്‍കി. വിവിധ പള്ളികളില്‍ നിന്നും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരുന്നു. തീത്തോസ് തിരുമേനിയുടെ പന്ത്രണ്ടാം സ്ഥാനാരോഹണ വാര്‍ഷികത്തോടനുബന്ധിച്ച് അമേരിക്കന്‍ അതിഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് സമ്മാനം ബിഷപ്പിനു കൈമാറി. ഭദ്രാസന കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ചാലിശേരി, ജോയിന്റ് ട്രഷറര്‍ സിമി ജോസഫ്. കൗണ്‍സിലര്‍ ഷെവലിയാര്‍ എബ്രാഹാം മാത്യു, പി.ഡി ജോര്‍ജ്, ജോജി കാവനാല്‍.  ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുകയും വിജയിപ്പിക്കുകയും ചെയ്തതിന് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.വി ജോണിനെ അഭിന്ദിച്ചു.