Breaking News

Trending right now:
Description
 
Jan 16, 2016

മഹീന്ദ്രയുടെ കെയുവി 100 വിപണിയിലെത്തി

image വാഹന വിപണിയില്‍ പുതിയ വിപ്ലവത്തിനു തുടക്കംകുറിച്ച്‌ മഹീന്ദ്ര പുതിയ കോംപാക്ട്‌ എസ്‌ യുവി വിപണിയില്‍ അവതരിപ്പിച്ചു. 4.42 ലക്ഷം മുതല്‍ 5.92 ലക്ഷംവരെയാണ്‌ പെട്രോള്‍ മോഡലിന്റെ പുണെ എക്‌സ്‌ഷോറും വില ഡീസല്‍ മോഡലിനു 5.22 മുതല്‍ 6.78 ലക്ഷം രൂപവരെ വിലവരും. 18.15 കിലോമീറ്റര്‍ പെട്രോള്‍ മോഡലിനും 25.32 കിലോമീറ്റര്‍ ഡീസല്‍മോഡലിനും ഇന്ധനക്ഷമതയുണ്ടെന്ന്‌ കമ്പനി അവകാശപ്പെടുന്നു. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ഏഴു വകഭേദങ്ങളില്‍ കെയുവി 100 ലഭ്യമാകും. മഹീന്ദ്രയുടെ ചെന്നൈയിലെ റിസേര്‍ച്ച്‌ വാലിയിലാണ്‌ രൂപകല്‍പ്പന പൂര്‍ത്തിയാക്കിയത്‌. എല്‍ഇഡി ലൈറ്റുകളോടുകൂടിയ വശങ്ങളിലേക്കു കയറി നില്‍ക്കുന്ന വലിയ ഹെഡ്‌ലാംപ്‌, സ്‌പോര്‍ട്ടി ബംബര്‍, ചതുരവടിവാര്‍ന്ന വീല്‍ ആര്‍ച്ച്‌ എന്നിങ്ങനെയാണ്‌ പുറംഭാഗം. എബിഎസ്‌ ബ്രേക്ക്‌ കെയുവി 100 ന്റെ അടിസ്ഥാന സൗകര്യമാണ്‌. സുരക്ഷയ്‌ക്കായി 2017ലെ മാനദണ്ഡങ്ങളാണ്‌ കമ്പനി പാലിച്ചിരിക്കുന്നത്‌.