Breaking News

Trending right now:
Description
 
Dec 29, 2012

സ്‌ത്രീപീഡകര്‍ക്ക്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേതു പോലെയുള്ള ശിക്ഷ നടപടികള്‍ നല്‌കണം: മന്ത്രി പി കെ ജയലക്ഷ്‌മി

image അതി ക്രൂരമായ മാനഭംഗത്തിനിരയായി ഭാരതത്തിന്റെ ജന മനസാക്‌ഷിയെ ഞെട്ടിച്ച ജ്യോതിയുടെ മരണത്തില്‍ അഗാധ ദൂഃഖം ഞാന്‍ രേഖപ്പെടുത്തുന്നുവെന്ന്‌ ഗ്ലോബല്‍ മലയാളത്തിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ യുവജനക്ഷേമ വകുപ്പ്‌ മന്ത്രി പികെ ജയലക്ഷ്‌മി അഭിപ്രായപ്പെട്ടു.

 ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശക്തമായ നിയമ ഭേദഗതികള്‍ രാജ്യത്തും സംസ്ഥാനത്തും നടപ്പാക്കുവാന്‍ സാധ്യമാകണം. എങ്കിലേ സ്‌ത്രീയുടെ സുരക്ഷിതത്വം ഇവിടെ ഉറപ്പാക്കാനാവു. അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും ജനങ്ങള്‍ക്ക്‌ ഉറപ്പു നല്‌കി കഴിഞ്ഞു. നിയമം കാലതാമസം കൂടാതെ നടപ്പിലാക്കിയെങ്കില്‍ മാത്രമേ നീതി അര്‍ത്ഥവത്താകൂ. അതിനാല്‍ ഇത്തരം കേസുകളില്‍ കാലതാമസം വരുത്താതെ ശിക്ഷ നടപടികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു. 

വേണ്ടി വന്നാല്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേ പോലെയുള്ള ശിക്ഷനടപടികള്‍ ഇത്തരം കേസുകളില്‍ നടപ്പിലാക്കിയെങ്കിലെ സ്‌ത്രീ സുരക്ഷിതത്വം ഉറപ്പാക്കുവാന്‍ നമുക്ക്‌ സാധ്യമാകുവെന്നും യുവജന ക്ഷേമ വകുപ്പ്‌ മന്ത്രി ജയലക്ഷ്‌മി അഭിപ്രായപ്പെട്ടു.