Breaking News

Trending right now:
Description
 
Jan 15, 2016

നടി നയന്‍താരയെ തേടി എത്തിയത്‌ രണ്ട്‌ അവാര്‍ഡുകള്‍

image നടി നയന്‍താരയ്‌ക്കു ചെന്നൈ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ രണ്ടു പുരസ്‌കാരങ്ങള്‍. അമിതാബ്‌ ബച്ചന്‍ യൂത്ത്‌ ഐക്കണ്‍ പുരസ്‌കാരവും മായ എന്ന സിനിമയിലൂടെ അഭിനയ മികവിനുള്ള കെ.ബാലചന്ദര്‍ പുരസ്‌കാരവുമാണ്‌ ലഭിച്ചത്‌. ഐക്കണ്‍ പുരസ്‌കാരണത്തിന്‌ ഒരുലക്ഷം രൂപയും ബാലചന്ദര്‍ പുരസ്‌കാരത്തിന്‌ 50,000 രൂപയുമാണ്‌ നല്‍കിയത്‌. നടന്‍മാരില്‍ അരവിന്ദ്‌ സ്വാമിക്ക്‌ തനി ഒരുവന്‍ എന്ന സിനിമയിലെ അഭിനയത്തിന്‌ കെ.ബാലചന്ദര്‍ പുരസ്‌കാരം ലഭിച്ചു. നടന്‍ ലക്ഷ്‌മണനു പ്രത്യേക ജൂറി പുരസ്‌കാരമുണ്ട്‌. റോഡിയോപെട്ടി എന്ന സിനിമയാണ്‌ ലക്ഷ്‌മണനു പുരസ്‌കാരം നേടിക്കൊടുത്തത്‌. അനുചരണ്‍ സംവിധാനം ചെയ്‌ത കിറുമി എന്ന ചിത്രമാണ്‌ തമിഴ്‌ മത്സരവിഭാഗത്തിലെ മികച്ച ചിത്രം.