Jan 14, 2016
ആചാരങ്ങള്‍ തെറ്റിക്കാതെ സ്ത്രീകള്‍ക്കും 41 ദിവസം വ്രതം അനുഷ്ഠിക്കാം
സ്ത്രീകള്‍ക്ക് 41 ദിവസം വ്രതം നോക്കാന്‍ സാധിക്കില്ലെന്നും ആര്ത്തവമുണ്ടാകുമെന്നുമാണ് തന്ത്രികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശബരിമല ദര്‍ശനത്തിന് വിലക്കായി പറയുന്ന കാരണങ്ങള്‍.സത്രീകള്‍ക്ക് ഇന്ന് 41 ദിവസം വ്രതമെടുക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ല. കാരണം മാല ഡി , ഫെമിലിയോണ് തുടങ്ങിയ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ലഭിക്കുന്ന ഗുളികകള്‍ കഴിച്ച് പലപ്പോഴും സ്ത്രീകള്‍ തങ്ങളുടെ ആര്‍ത്തവ കാലാവധി നീട്ടി വയ്ക്കാറുണ്ട്. പുരുഷന്മാര് നോമ്പു എടുക്കുമ്പോള്‍ സ്ത്രീകള്‍ രജസ്വലയായി പുറത്തു പോകുന്നത് ഒഴിവാക്കുവാന്‍ പല സ്ത്രീകളും ഇത്തരം ഗുളികകളെ ആശ്രയിക്കുന്നു. അങ്ങനെ സ്ത്രീകള്‍ തങ്ങളുടെ ആര്‍ത്തവ കാലാവധി നീട്ടിയാല്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുമോ...? പണ്ടുകാലത്ത് സ്ത്രീകളുടെ സുരക്ഷക്കായാണ് ആര്‍ത്തവകാലത്ത് സ്ത്രീകളെ എല്ലാ തൊഴിലില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നത്. എന്നാല്‍ കാലഘട്ടം മാറി. എല്ലാ മേഖലയിലും സ്ത്രീകള്‍ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മലനിരകള്‍ കയറുന്നതിനും നീന്തല്‍ കുളങ്ങള്‍ കീഴടക്കുന്നതിനും ബഹിരാകാശത്തേയ്ക്ക് പോകുന്നതിനും ഇന്ന് സ്ത്രീ ആണെന്നത് തടസ്സമല്ല. അവളുടെ ആര്‍ത്തവ കാലങ്ങള്‍ അതിനു തടസ്സം നില്ക്കുന്നില്ല. ആര്‍ത്തവ കാലത്തെ എങ്ങനെ നേരിടണമെന്നു ഓരോ സ്ത്രീക്കും വ്യക്തമായി അറിയാം. എന്നാല്‍ മതങ്ങള്‍ ഇപ്പോഴും അവരുടെ നിലപാടുകള്‍ സ്ത്രീവിരുദ്ധമായി തന്നെ തുടരുകയാണ്. സ്ത്രീകള്‍ ശബരിമലയില്‍ പോകണോ വേണ്ടയോ എന്നതല്ല തര്‍ക്കം വിഷയം. അവളുടെ ശാരീരിക അവസ്ഥയെ ചൂണ്ടിക്കാട്ടി സ്ത്രീയെ ശബരിമലയില്‍ നിന്നു മാറ്റി നിര്‍ത്തുന്നതിനെയാണ് എതിര്‍ക്കേണ്ടത്. ആധുനിക സമൂഹം വളരെ സാധാരണയായ ജീവിതക്രമമായി മാറ്റിയ ആര്‍ത്തവത്തെ പര്‍വതീകരിച്ചു വലിയ സാമൂഹ്യവിഷയമാക്കി മതങ്ങള്‍ ഇന്നും കാണുന്നത് അപരിഷ്കൃത സമൂഹത്തിന്റെ സ്വത്താണ് മതം എന്നതിനെ തത്വത്തില്‍ അംഗീകരിക്കുകയാണ്. എല്ലാ മതത്തിന്റെയും നിലനില്‍പ്പ് സ്ത്രികളുടെ ഭക്തിയാണ്. മതത്തിന്റെ അടിസ്ഥാനമായ സ്ത്രീയെ മതം തന്നെ വളരെ ബോധപൂര്‍വം കുടുക്കുന്നു. നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് പുരുഷന് അനുസരിക്കുന്നത് സ്ത്രി. ഒരു പൊളിച്ചെഴുത്തിന്റെ കാലം അതിക്രമിച്ചിരിക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന ഭക്തകളായ സത്രികളെ അനുസരിപ്പിക്കുന്ന ന്യുനപക്ഷം വരുന്ന പുരുഷവര്‍ഗത്തിന്റെ നിയമങ്ങളില്‍ കുടുങ്ങുന്ന പാവം സ്ത്രീകള്‍. ക്രിസ്ത്യാനിയുടെ പോപ്പ് മുതല്‍ ഹിന്ദുവിന്റെ പുജാരി വരെ പുരുഷന്മാര്. അവിടെ സ്ത്രീകള്‍ എത്തപ്പെടുന്ന കാലത്താണ് യഥാര്‍ത്ഥ സ്ത്രി പുരോഗതി സാധ്യമാകുക.