Breaking News

Trending right now:
Description
 
Jan 14, 2016

ജീവിതത്തില്‍ പരാജയ സമയത്ത്‌ പിടിച്ചു നിന്നത്‌ മകളുടെ പിന്തുണയില്‍

image
ജീവിതത്തില്‍ എന്തു സംഭവിച്ചുവെന്നു തുറന്നു പറഞ്ഞാല്‍ പലരുടെയും ജീവിതം കുഴപ്പത്തിലാകുമെന്നു നടന്‍ ദിലീപ്‌. താന്‍ സംസാരിച്ചാല്‍ ഭയങ്കര കുഴപ്പമാകും. അത്‌ ഒരുപാടും പേരെ ബാധിക്കും. അതുകൊണ്ടു ജീവിതത്തില്‍ എന്തുസംഭവിച്ചുവെന്നു എന്നതിനെക്കുറിച്ച്‌ സംസാരിക്കാന്‍ തനിക്ക്‌ താലപര്യമില്ലെന്നും ദിലീപ്‌. 
തകര്‍ച്ചയുടെ സമയത്ത്‌ മകളുടെ പിന്തുണയാണ്‌ പിടിച്ചു നില്‍ക്കാന്‍ ശക്തിയേകിയതെന്നും ദിലീപ്‌. അച്ഛന്‍ എന്തു തീരുമാനം വേണമെങ്കിലും എടുത്തോളു, അച്ഛന്റെ കൂടെ ഞാനുണ്ട്‌ എന്ന മീനാക്ഷിയുടെ വാക്കുകളാണ്‌ തകര്‍ന്നു പോയ തന്നെ എഴുന്നേറ്റു നിര്‍ത്തിച്ചതെന്നും ദിലീപ്‌. 
അവള്‍ക്ക്‌ 15 വയസ്സായി,ചെറിയ കുട്ടിയൊന്നുമല്ലല്ലോ, എന്റെ കൂടെ സിനിമയില്‍ വന്ന പല ഹീറോയിനുകളുടെയും പ്രായം. അവളെ ഒന്നും പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല എല്ലാ തിരിച്ചറിവുകളും നേര്‍ക്കാഴ്‌ചകളും മുന്നിലുള്ളപ്പോള്‍. അതുകൊണ്ട്‌ ജീവിതത്തില്‍ ഏറ്റവും വലിയ കടപ്പാട്‌ മകളാണെങ്കിലും അവളോടാണെന്ന്‌ ദിലീപ്‌. ഇനിയങ്ങോട്ട്‌ തന്റെ ജീവിതം അവള്‍ക്കു വേണ്ടിയാണെന്നും ദിലീപ്‌ പറഞ്ഞു. 
താന്‍ അനുഭവിച്ചത്രയും ഉയര്‍ച്ചയും താഴ്‌ച്ചയും ജീവിതത്തില്‍ ആരും അനുഭവിച്ചു കാണില്ലെന്നും ഒരിക്കല്‍ ഇതൊക്കെ തിരിഞ്ഞ്‌ ഒരു വരവുണ്ടെന്നും മറ്റൊരു ചോദ്യത്തിന്‌ ഉത്തരമായി ദിലീപ്‌ പറഞ്ഞു.
അമ്മയുടെ സിനിമ നിര്‍മ്മിച്ചത്‌ ആറു കോടി മുടക്കിയാണ്‌ അത്‌ വിജയിച്ചില്ലായിരുന്നുവെങ്കില്‍ തന്റെ ജീവിത സമ്പാദ്യങ്ങള്‍ മുഴുവന്‍ തീരുമായിരുന്നു. പത്തുരൂപ വരുമാനമുണ്ടെങ്കില്‍ 20 രൂപ ചിലവുണ്ട്‌. അച്ഛന്റെ പേരില്‍ നടത്തുന്ന ട്രസ്റ്റിലേക്ക്‌ എന്റെ വരുമാനം പോരാതെ വന്നതോടെ ഇപ്പോ പുറത്തു നിന്നും സംഭവാന സ്വീകരിച്ചു തുടങ്ങിയെന്നും ദിലീപ്‌ പറ