Breaking News

Trending right now:
Description
 
Jan 13, 2016

എട്ടുവര്‍ഷം ശീതികരിച്ചു സൂക്ഷിച്ച അണ്ഡത്തില്‍ നിന്ന്‌ കുഞ്ഞുമായി മുന്‍ ലോക സുന്ദരി

image
മുംബൈ: തിരക്കുകള്‍ ഒഴിഞ്ഞു അമ്മയാകുവാന്‍ ആഗ്രഹിക്കുന്ന സമയവും സന്ദര്‍ഭവും ഒത്തുവരുമെന്നു മനസിലാക്കിയാണ്‍ മുന്‍ ലോക സുന്ദരി ഡയാന ഹൈഡന്‍ തന്റെ അണ്ഡം ശീതികരിച്ചു സൂക്ഷിച്ചത്‌. ഒന്നും രണ്ടും വര്‍ഷമല്ല, എട്ടുവര്‍ഷം. നാല്‍പ്പത്തിരണ്ടാം വയസ്സില്‍ അമ്മയായി സ്വന്തം അണ്ഡത്തില്‍ നിന്നു തന്നെ പെണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്‌തു.
2005ല്‍ 32-ാം വയസ്സിലാണ്‌ അണ്ഡങ്ങള്‍ ശീതികരിച്ചു സൂക്ഷിക്കുന്നതിനെക്കുറിച്ച്‌ ഡയാന ഹൈഡന്‍ മനസിലാക്കിയത്‌. 
ഇതേ തുടര്‍ന്നു 2007നും 2008നും ഇടയ്‌ക്ക്‌ പതിനാറ്‌ അണ്ഡങ്ങള്‍ ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ്‌ ഡോ. നന്ദിത പല്‍ഷേത്‌ക്കറുടെ നിര്‍ദ്ദേശപ്രകാരം ഡയാന ശീതികരിച്ചു സൂക്ഷിക്കുകയും ചെയ്‌തു. 
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത്‌ പ്രസവവും കുഞ്ഞിനെ വളര്‍ത്തലുമായി സമയം കളയാന്‍ കഴിയാത്തതിനാലാണ്‌ ഡയാന ഇത്തരം ഒരു പരീക്ഷണത്തിന്‌ തുനിഞ്ഞത്‌. പോരാത്തതിന്‌ ജീവിത പങ്കാളിയെ കണ്ടെത്താന്‍ വൈകുകയു ചെയ്‌തു. 
രണ്ടു വര്‍ഷം മുമ്പാണ്‌ കോളിന്‍ ഡിക്കെന്ന അമേകരിക്കക്കാരന്‍ ജീവിത പങ്കാളിയായത്‌. എന്നാല്‍ അതിനിടയില്‍ ഗര്‍ഭപാത്രത്തെ ബാധിക്കുന്ന എന്‍ഡിയോമെട്രിസ്‌ രോഗം ഡയാനയെ പിടികൂടുകയും ചെയ്‌തു. സ്വാഭാവിക ഗര്‍ഭധാരണം സാധ്യമാകാതെ വന്നതോടെയാണ്‌ ശീതികരിച്ചു വച്ച അണ്ഡം ഉപയോഗിച്ച്‌ ടെസ്‌റ്റ്‌ട്രൂബ്‌ ശിശുവിനെക്കുറിച്ച്‌ ചിന്തിച്ചത്‌. 
3.7 കിലോഗ്രാമും 55 സെന്റിമീറ്റര്‍ ഉയരവുമുള്ള കുഞ്ഞിന്‌ ഡയാന ജന്മം നല്‍കുകയും ചെയ്‌തു. 
കരിയറില്‍ ശ്രദ്ധിക്കാനും ജീവിത പങ്കാളിയെ കണ്ടെത്താനും വൈകിയതിനാല്‍ അണ്ഡം ശീതികരിച്ചു വച്ചയാള്‍ ഡയാനയാണെന്നാണ്‌ ഡോക്ടര്‍മാരുടെ പക്ഷം.
ഡയാനയെ അണ്ഡം ശീതികരിച്ചു വയ്‌ക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമ്പയിന്റെ പോസ്‌റ്റര്‍ ഗേള്‍ ആക്കാനുള്ള പദ്ധതിയെക്കുറിച്ച്‌ ഡോക്ടര്‍മാര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്‌.